തലസ്ഥാനത്തെ അതിതീവ്ര മഴ: മലയോര മേഖലയിലേക്ക് യാത്രാ നിരോധനം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മലയോര, തീരദേശ യാത്രകൾക്ക് തിരുവനന്തപുരം ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. തീരപ്രദേശങ്ങളിലേക്കും കായലോരങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും മലയോര മേഖലകളിലേക്കും അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദസഞ്ചാരം നിരോധിച്ചിരിക്കുന്നു.

ക്വാറി, ഖനനം, ക്വാറി പ്രവർത്തനങ്ങൾ എന്നിവ നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (സെപ്റ്റംബർ 6) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. പൊന്‍മുടി മീന്‍മുട്ടി വെള്ളച്ചാട്ടത്തിലെത്തിയ വിനോദസഞ്ചാരികളുടെ കാര്‍ ഒലിച്ചു പോയി. നാട്ടുകാരാണ് സഞ്ചാരികളെ രക്ഷപ്പെടുത്തിയത്. നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ 120 സെന്‍റിമീറ്റര്‍ ഉയര്‍ത്തി.

Print Friendly, PDF & Email

Leave a Comment

More News