വ്യാപക നാശം വിതച്ച് തൃശ്ശൂരിൽ മിന്നല്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു

തൃശൂർ: തൃശൂരിൽ വീണ്ടും ഇടിമിന്നൽ. വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂർ, മാഞ്ഞൂർ മേഖലകളിലാണ് മിന്നല്‍ ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇതേത്തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായി.

രാവിലെ ഏഴരയോടെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുത തൂണുകൾ തകർന്നു. മുപ്ലിയം പാലത്തിന് സമീപം മൂന്ന് വൈദ്യുത തൂണുകൾ ഒടിഞ്ഞു വീണു.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടമലയാര്‍ അണക്കെട്ട് തുറന്നു. രാവിലെ 11 മണിക്ക് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. സെക്കന്‍ഡില്‍ 125 ഘനമീറ്റര്‍ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പെരിയാര്‍ നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News