വിഴിഞ്ഞം തുറമുഖം: ലത്തീന്‍ രൂപതയുടെ സമരത്തിന് കെസിബിസിയുടെ പിന്തുണ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി) പിന്തുണ പ്രഖ്യാപിച്ചു. സെപ്തംബർ 14ന് മൂലമ്പിള്ളിയിൽ നിന്ന് ആരംഭിച്ച് 18ന് വിഴിഞ്ഞത്ത് സമാപിക്കുന്ന പ്രചാരണ യാത്രയ്ക്ക് കെസിബിസിയുടെ ആഭിമുഖ്യത്തിൽ രൂപതകളുടെ പിന്തുണയുണ്ടാകുമെന്ന് പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചു.

വിഴിഞ്ഞം അദാനി തുറമുഖത്ത് തീരദേശവാസികൾ നടത്തുന്ന സമരം 50 ദിവസം തികയുന്ന സാഹചര്യത്തിലാണ് കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ് കൗൺസിൽ ജനബോധന യാത്ര നടത്താൻ തീരുമാനിച്ചത്. കെസിബിസി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് സമരസമിതി കണക്കുകൂട്ടുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment