തെരുവുനായ ശല്യം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാതല കമ്മിറ്റികള്‍ രൂപീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ ജില്ലാതലത്തിൽ കമ്മിറ്റികൾ രൂപീകരിക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. റവന്യൂ മന്ത്രി കെ രാജന്റെയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെയും നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്.

ആക്രമണകാരികളായ നായ്ക്കൾക്കുള്ള ഷെൽട്ടറുകൾ നടപ്പാക്കൽ, നായ്ക്കൾക്കുള്ള കുത്തിവയ്പ്പ്, എബിസി പദ്ധതി എന്നിവ അവലോകനം ചെയ്യാനാണ് നാലംഗ സമിതി. എം.എല്‍.എമാര്‍ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.കൊവിഡ് കാലത്തും പ്രളയകാലത്തും ഉണ്ടായതുപോലുള്ള ഒരു ജനകീയ ഇടപെല്‍ ഈ വിഷയത്തിലുമുണ്ടാകണമെന്ന് മന്ത്രി എം.ബി.രാജേഷ് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. തദ്ദേശ സ്ഥാപനങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. മലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നത് കര്‍ശനമായി ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജില്ല കലക്ടര്‍മാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റുമാര്‍, തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ല ഓഫിസര്‍മാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

Print Friendly, PDF & Email

Leave a Comment

More News