കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനുള്ള അഞ്ച് പ്രകൃതിദത്തവും ആയുർവേദവുമായ വഴികൾ

ഇന്നത്തെ കാലത്ത് കാഴ്ചക്കുറവ് ഒരു പ്രധാന പ്രശ്നമാണ്. ജീവിതശൈലിയിലെ മാറ്റങ്ങളും സ്‌ക്രീൻ ഉപകരണങ്ങളുടെ തുടർച്ചയായ ഉപയോഗവും കാരണം ആളുകൾ കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അനുഭവിക്കുന്നു. കണ്ണുകൾ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഇന്ദ്രിയങ്ങളിൽ ഒന്നാണ്, അവ പരിപാലിക്കുന്നതും അതുപോലെ തന്നെ. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ പരിപാലിക്കുന്നത് പോലെ പ്രധാനമാണ് കണ്ണുകളെ പരിപാലിക്കുന്നത്. ആയുർവേദത്തിൽ കാഴ്ചശക്തി മെച്ചപ്പെടുത്താനും നല്ല കാഴ്ച നിലനിർത്താനും പ്രകൃതിദത്തമായ നിരവധി മാർഗങ്ങളുണ്ട്. നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്താനുള്ള ചില എളുപ്പവഴികൾ.

ബദാം: ബദാം ആരോഗ്യത്തിന് വളരെ നല്ലതാണ്. അത് നിങ്ങളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ മാത്രമല്ല, ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുള്ളതിനാൽ നല്ല കാഴ്ചയ്ക്കും സഹായിക്കുന്നു. ബദാം സ്വാഭാവികമായും നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. ഒന്നുകിൽ നിങ്ങൾക്ക് ബദാം കഴിയ്ക്കാം അല്ലെങ്കിൽ കുതിർത്ത ബദാം പേസ്റ്റ് തയ്യാറാക്കി ഒരു ഗ്ലാസ് പാലിൽ കലക്കി കുടിക്കാം.

നെല്ലിയ്ക്ക: ആയുർവേദത്തിൽ നെല്ലിയ്ക്കക്ക് വലിയ പ്രാധാന്യമുണ്ട്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനുള്ള ശക്തമായ ആയുർവേദ പ്രതിവിധി എന്നാണ് ഇത് അറിയപ്പെടുന്നത്. വിറ്റാമിൻ സിയുടെ മികച്ച സ്രോതസ്സുകളിലൊന്നാണ് നെല്ലിയ്ക്ക. ഇതിൽ ആന്റിഓക്‌സിഡന്റുകളും മറ്റ് ശക്തമായ പോഷകങ്ങളും അടങ്ങിയിട്ടുള്ളതുകൊണ്ട് നിങ്ങളുടെ കാഴ്ചശക്തിയെ മെച്ചപ്പെടുത്തും.

ത്രിഫല: ഒരാളുടെ കണ്ണിന് അത്യുത്തമമായ ഔഷധ സസ്യമാണ് ത്രിഫല. ആയുർവേദത്തിൽ, കാഴ്ചശക്തി മെച്ചപ്പെടുത്താനും നല്ല കാഴ്ച നിലനിർത്താനും പ്രകൃതിദത്തമായ നിരവധി മാർഗങ്ങളുണ്ട്. ഇന്നത്തെ കോർപ്പറേറ്റ് ലോകത്ത് നമ്മൾ കമ്പ്യൂട്ടറിൽ മണിക്കൂറുകളോളം ചിലവഴിക്കുന്നു. അത് നമ്മുടെ കണ്ണുകൾക്ക് വളരെയധികം ആയാസം ഉണ്ടാക്കുന്നു. നിങ്ങളുടെ കാഴ്ച മെച്ചപ്പെടുത്താൻ ത്രിഫല ഉത്തമമാണ്.

ത്രാടകം: നിങ്ങളുടെ കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ആയുർവേദ വിദ്യയാണ് ത്രാടകം. ത്രടകം എന്നാൽ ഒരു പ്രത്യേക വസ്തുവിനെ ദൂരെ നിന്ന് നോക്കുക എന്നാണ്. ഇത് ചെയ്യുന്നത് നിങ്ങളുടെ കണ്ണുകളുടെ പേശികളെ ശക്തിപ്പെടുത്തുകയും നിങ്ങളുടെ കാഴ്ചശക്തിയും നിങ്ങളുടെ ഓർമ്മശക്തിയും മെച്ചപ്പെടുത്തുകയും ചെയ്യും.

പെരുംജീരകം : ഇത് കാഴ്ചയുടെ സസ്യം എന്നും അറിയപ്പെടുന്നു. ഈ സസ്യത്തിലെ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും തിമിരത്തിന്റെ പുരോഗതിയെ മന്ദഗതിയിലാക്കുകയും ആരോഗ്യമുള്ള കണ്ണുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒരു ഗ്രൈൻഡറിൽ ഒരു കപ്പ് ബദാം, പെരുംജീരകം, പഞ്ചസാര എന്നിവ ചേർത്ത് പൊടിച്ചെടുക്കുക. ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരു ടേബിൾ സ്പൂൺ ഈ പൊടി ഒരു ഗ്ലാസ് പാലിനൊപ്പം കഴിക്കുക.

Print Friendly, PDF & Email

Leave a Comment

More News