ഡോ. സിജി മാത്യുവിന് “അനസ്‌തെറ്റിസ്റ്റ് ഓഫ് ദി ഇയർ” അവാർഡ്

ഫ്ലോറിഡ: ഒർലാന്റോ നിമോഴ്‌സ് ചിൽഡ്രൻസ് ഹോസ്പിറ്റൽ നഴ്‌സ് അനസ്തറ്റിസ്റ് ഡോ. സിജി ആൻ മാത്യു 2022 ലെ “അനസ്‌തെറ്റിസ്റ്റ് ഓഫ് ദി ഇയർ” അവാർഡിന് അർഹയായി. മെഡിക്കൽ ആന്റ് പ്രൊഫഷണൽ സ്റ്റാഫ് സർവീസസ് ഡിപ്പാർട്ട്മെന്റിലെ സ്തുത്യർഹമായ സേവനങ്ങളെ മാനിച്ചാണ് അവാർഡ് ലഭിച്ചത്.

2016 ൽ അനസ്‌തേഷ്യ പ്രോഗ്രാമിൽ മാസ്റ്റേഴ്സ് ബിരുദവും, 2022 ൽ ഡോക്ടറേറ്റും കരസ്ഥമാക്കിയ സിജി മാത്യു, യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡ, മയാമി ബാരി യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ നിന്നുമുള്ള നഴ്‌സ് അനസ്‌തേഷ്യ വിദ്യാർത്ഥികളുടെ ക്ലിനിക്കൽ കോർഡിനേറ്ററായും പ്രവർത്തിച്ചുവരുന്നു.

സെപ്റ്റംബർ 28ന് സെൻട്രൽ ഫ്ലോറിഡ നിമോഴ്‌സിൽ വെച്ച് നടത്തപ്പെടുന്ന ചടങ്ങിൽ ചീഫ് അനസ്‌തേഷ്യളിജിസ്റ് ഡോ. യുഡിറ്റ് സോൾനോകിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും. മാധ്യമ പ്രവർത്തകൻ കൂടിയായ നിബു വെള്ളവന്താനത്തിന്റെ ഭാര്യയാണ് സിജി മാത്യു. മകൻ ബെഞ്ചമിൻ മാത്യു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment