ഡോക്ടറേറ്റ് ലഭിച്ച ജോർജ് കാക്കനാട്ടിന് ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്സസ് ആശംസകൾ നേർന്നു: സണ്ണി മാളിയേക്കൽ

ഡാളസ്: സൈക്കോളജിയില്‍ ഡോക്ടറേറ്റ് ലഭിച്ച അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും ആഴ്ചവട്ടം പത്രാധിപരുമായ ജോർജ് കാക്കനാട്ടിനു ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ആശംസകള്‍ നേര്‍ന്നു.

ബലം ആത്മബലം തന്നെയാണ്. അതിനായി പഠിച്ചു പ്രവർത്തി പരിചയം നേടിയ സോഷ്യൽ വർക്കേഴ്സ്, സൈക്കോളജിസ്റ്റുകൾ എന്നിവരുടെ സേവനങ്ങളുടെ ആവശ്യകത വർത്തമാന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ആ കൂട്ടത്തിൽ ഒരാളാണ് ജോർജ് കാക്കനാട്.

“സ്റ്റഡി ഓഫ് ക്രോസ് കൾച്ചറൽ ഡിഫറെൻസസ് ആൻഡ് അകൽച്ചറേഷൻ ആക്സെപ്റ്റ്സ് ഓഫ് സെക്കൻഡ് ജനറേഷൻ ഇന്ത്യൻ അമേരിക്കൻസ്” എന്ന സബ്ജക്ടിൽ ഡോക്ടർ ഓഫ് ഫിലോസഫി ഇൻ സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് ഡോ. ജോർജ് എം കാക്കനാട്.

സൈക്കോളജിയിൽ ഡോക്ടറേറ്റ്, മാസ്റ്റേഴ്സ് ഇൻ ഇംഗ്ലീഷ് ലിറ്ററേച്ചർ & സോഷ്യൽ വർക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ് എയർ ഫോഴ്സ് ക്യാപ്റ്റൻ, അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് ആൻഡ് ടെക്സസ് അസോസിയേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് സ്ഥാപക മെമ്പർ, പ്രവാസി രത്ന അവാർഡ്, പ്രവാസി ഭാരതീ ഉദ്യോഗ് പത്ര അവാർഡ്, ലോക കേരള സഭയിലെ അമേരിക്കൻ പ്രതിനിധിയും മാധ്യമ സഭയുടെ മെറിറ്റോറിയൽ സർവീസ് ഇൻ ജേർണലിസത്തിൽ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ അവാർഡ് ജേതാവ്, വൈസ് പ്രസിഡണ്ട് ബെർണി റോഡ് മുൻസിപ്പൽ യൂട്ടിലിറ്റി ഡിസ്റ്റിക്, മലങ്കര മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ചിലെ വിവിധ മേഖലകളിലെ സേവനം, വേൾഡ് മലയാളി കൗൺസില്‍ സ്ഥാപക മെമ്പർ, ഗ്ലോബൽ സെക്രട്ടറി, പകലോമറ്റം മെഗാ ഫാമിലി കോൺഫറൻസ് നോർത്ത് അമേരിക്ക സ്ഥാപക മെമ്പർ, ജനറൽ സെക്രട്ടറി, സ്ഥാപക പ്രസിഡണ്ട് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ഇപ്പോൾ സെക്രട്ടറി, ആഴ്ചവട്ടം പത്രത്തിൻറെ എഡിറ്റർ ഇൻ ചീഫ്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്റ്, രണ്ട് ബുക്കുകളുടെ രചയിതാവ്: “റെഡ് ലൈൻ (സമകാലിക പ്രശ്നങ്ങളുടെ സമരച്ചൂട്) ” മെക്സിക്കോ”( യാത്രയും അന്വേഷണവും).

ഇന്ത്യൻ എംബസിയിലും, ലോക്കൽ പോലീസ് ഡിപ്പാർട്ട്മെന്റിലും ലോക്കൽ ഗവണ്മെന്റ് തലങ്ങളിലും എന്ത് ആവശ്യമുണ്ടെങ്കിലും പുഞ്ചിരിയോടെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ പ്രത്യേക കഴിവാണ് ജോര്‍ജ് കാക്കനാടിന്.

സഹധർമിണി സാലിയും മക്കൾ റിജോയ്, റിച്ചി, രഞ്ജി എന്നിവരാണ് അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്ക് താങ്ങും തണലും.

Print Friendly, PDF & Email

Leave a Comment

More News