അശോക് ഗെഹ്‌ലോട്ട് കോൺഗ്രസ് അദ്ധ്യക്ഷനായാൽ ആരായിരിക്കും രാജസ്ഥാൻ മുഖ്യമന്ത്രി?

ജയ്പൂർ: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകിയതിന് പിന്നാലെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പാർട്ടി ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാലും മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം നിലനിർത്തുമെന്ന് രാഷ്ട്രീയ ഇടനാഴികളിൽ ഇതുവരെ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാജസ്ഥാനിലെ നിലവിലെ നിയമസഭാ സ്പീക്കർ സി പി ജോഷിയെ ശിപാർശ ചെയ്തതായി വൃത്തങ്ങളിൽ നിന്നുള്ള വാർത്തകൾ പുറത്തുവന്നു. എന്നാല്‍, സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാൻ ഫെബ്രുവരി വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത.

മുമ്പ്, ജോഷിയും മുഖ്യമന്ത്രി ഗെഹ്‌‌ലോട്ടും തമ്മിലുള്ള മോശം ബന്ധമായിരുന്നു. എന്നാൽ 2020 ജൂണിൽ, ജോഷി തന്റെ സർക്കാരിനെ രക്ഷിക്കാൻ ഗെഹ്‌ലോട്ടിനെ സഹായിച്ചതായി പറയപ്പെടുന്നു. മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഉൾപ്പെടെ 19 വിമത കോൺഗ്രസ് എംഎൽഎമാർക്ക് ജോഷി അയോഗ്യരാക്കാനുള്ള നോട്ടീസ് നൽകിയ സമയത്ത് വിമത എംഎൽഎമാർ മനേസറിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലെ കുൻവാരിയയിൽ ജനിച്ച ജോഷി മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റും നിയമപഠനവും നേടിയിട്ടുണ്ട്.

മുൻ രാജസ്ഥാൻ മുഖ്യമന്ത്രി മോഹൻലാൽ സുഖാദിയ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉൾപ്പെടുത്തിയപ്പോൾ അദ്ദേഹം അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ആ തെരഞ്ഞെടുപ്പിലെ വിജയത്തിൽ സന്തുഷ്ടനായ സുഖാദിയ 1980-ൽ ജോഷിക്ക് ടിക്കറ്റ് നൽകാനായി പല ഭാരവാഹികളെയും അവഗണിച്ചു.

ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ജോഷിക്ക് 29 വയസ്സായിരുന്നു പ്രായം. 2008ൽ രാജസ്ഥാൻ കോൺഗ്രസിന്റെ അദ്ധ്യക്ഷനായിരുന്നു ജോഷി. രാജസ്ഥാൻ സർക്കാരിൽ മന്ത്രിയായും യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്-II സർക്കാരിൽ കാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News