യുവ നടിമാർക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെ വനിതാ കമ്മീഷൻ അപലപിച്ചു

തിരുവനന്തപുരം: കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമാ പ്രമോഷൻ പരിപാടിക്കിടെ നടിമാർക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെ അപലപിച്ച് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി. ഇത് അത്യന്തം ആശങ്കാജനകവും അപലപനീയവുമാണെന്ന് പ്രതികരിച്ച അവര്‍, സംഭവത്തിൽ പോലീസ് ഉടൻ ഇടപെട്ട് അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതു കേരളീയ സമൂഹം വളരെ കരുതലോടെ കാണേണ്ടതാണ്. ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കു സംരക്ഷണം കൊടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടാവണം. കോഴിക്കോട്ടെ സംഭവത്തില്‍ പൊലീസ് അടിയന്തരമായി ഇടപെട്ട് കുറ്റവാളികള്‍ക്ക് എതിരെ കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

സിനിമാ പ്രമോഷനിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് യുവനടി ലൈംഗികാതിക്രമത്തിനിരയായത്. തിരക്കിനിടയിൽ അക്രമം നടത്തിയ യുവാവിന്റെ മുഖത്ത് നടി അടിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ നിർമ്മാതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News