കാര്‍ഡ്ബോര്‍ഡ് കൊണ്ട് ഡമ്മിയുണ്ടാക്കി ജയിലിനകത്തു വെച്ച് ജയില്‍‌പുള്ളി തടവു ചാടി

ലാസ്‌വേഗസ്: യുവാവിനെ പൈപ്പ് ബോംബ് ഉപയോഗിച്ചു കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന പ്രതി ജയില്‍ ചാടി. കാര്‍ഡ്‌ബോര്‍ഡുകൊണ്ട് ഡമ്മി ഉണ്ടാക്കി വച്ചതിനുശേഷം ജയിലില്‍ നിന്നും ഇയാള്‍ പുറത്തു കടക്കുകയായിരുന്നു.

സതേണ്‍ ഡെസര്‍ട്ട് കറക്ഷനല്‍ സെന്ററിലാണ് പൊര്‍ഫിറിയൊ ഹെരാര (42) ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നത്. ജയില്‍ ചാടുന്നതിന് ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണു കരുതുന്നത്. ചൊവ്വാഴ്ചയാണ് പ്രതി രക്ഷപ്പെട്ട വിവരം ജയിലധികൃതര്‍ അറിയുന്നത്.

എന്നാല്‍ തലേ വെള്ളിയാഴ്ച തന്നെ ഇയാള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടാകാം എന്നാണ് അധികൃതര്‍ കരുതുന്നത്. അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള ജയിലില്‍ നിന്നും പ്രതി രക്ഷപ്പെട്ടിട്ടും, വിവരം അറിയുന്നതിനു ദിവസങ്ങള്‍ വേണ്ടി വന്നുവെന്നത് അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ സ്റ്റീഫ് സിസൊ ലാല്‍ പറഞ്ഞു.

2007 മേയ് 7 നാണ് ഹെരേരയും മറ്റൊരു പ്രതിയായ ഒമറും ചേര്‍ന്ന് ഡൊറാന്റിസ് അറ്റോണിയോയെ (24) പൈപ്പ് ബോംബ് ഉപയോഗിച്ചു കൊലപ്പെടുത്തിയത്. ഈ കേസിലാണ് ഇയാള്‍ 2010 ഫെബ്രുവരി മുതല്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വന്നിരുന്നത്. പെണ്‍സുഹൃത്തിനെ കുറിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്.

Print Friendly, PDF & Email

Leave a Comment

More News