കരുനാഗപ്പള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ കായിക പരിശീലനം നടത്തിയിരുന്നു; വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്

കൊല്ലം: കരുനാഗപ്പള്ളിയിലെ പി‌എഫ്‌ഐ കേന്ദ്രത്തില്‍ കായിക പരിശീലനം നടത്തിയിരുന്നു എന്നതിന്റെ തെളിവുമായി പോലീസ്. ആറുമാസം മുമ്പാണ് കേരള പോലീസ് ഈ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്. കാരുണ്യ ട്രസ്റ്റിന്റെ മറവില്‍ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ അജ്ഞാതർ ഉൾപ്പെടെ നിരവധി പേർ എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എടിഎസിന്റെ നിർദേശപ്രകാരം പൊലീസ് റെയ്ഡ് നടത്തിയത്.

കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലായിരുന്നു കായിക പരിശീലനം നടത്തിയിരുന്നത്. പരിശീലനത്തിനുപയോഗിക്കുന്ന റബര്‍ ഷീറ്റുകളും മറ്റും ഇവിടെ ഉണ്ടായിരുന്നു. പോലീസ് റെയ്ഡ് നടത്തുമ്പോള്‍ ഇരുനൂറോളം പേര്‍ ഇവിടെ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതര സംസ്ഥാനക്കാരും കേരളത്തിലെ വിവിധ ജില്ലകളിലുള്ളവരും പരിശീലനത്തിനായി ഇവിടെ എത്തിയിരുന്നു.

റെയ്ഡ് സംബന്ധിച്ച വിവരങ്ങൾ കേരള പോലീസ് എൻഐഎക്ക് കൈമാറിയിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുമ്പ് എൻഐഎയും ഇവിടെ റെയ്ഡ് നടത്തിയിരുന്നു. അവിടെ നിന്ന് ചില സുപ്രധാന രേഖകൾ എൻഐഎയ്ക്ക് ലഭിച്ചതായാണ് റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ടിന്റെ തെക്കൻ മേഖലാ ആസ്ഥാനമായാണ് കരുനാഗപ്പള്ളിയിലെ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

Print Friendly, PDF & Email

Leave a Comment

More News