ന്യൂയോർക്കിലെ കര്‍ഷകന്റെ 2,554 പൗണ്ട് ഭാരമുള്ള മത്തങ്ങ ദേശീയ റെക്കോർഡ് തകർത്തു

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ ഒരു കർഷകൻ തന്റെ ഭീമാകാരമായ മത്തങ്ങയുടെ തൂക്കം ഔദ്യോഗികമായി ഒരു ടണ്ണിൽ കൂടുതലുണ്ടെന്ന് സ്ഥിരീകരിച്ചു. ദേശീയ റെക്കോർഡാണ് ഈ കര്‍ഷകന്‍ തകർത്തത്.

വില്യംസ്‌വില്ലെയിലെ സ്കോട്ട് ആൻഡ്രൂസ്, ന്യൂയോർക്കിലെ ക്ലാരൻസ് ഗ്രേറ്റ് മത്തങ്ങ ഫാമിലേക്ക് തന്റെ കൂറ്റൻ മത്തങ്ങ കൊണ്ടുവന്നു തൂക്കിയപ്പോള്‍ അതിന് 2554 പൗണ്ട് ഭാരമുണ്ടെന്ന് കണ്ടെത്തി.

2528 പൗണ്ട് ഭാരമുള്ള മത്തങ്ങയുടെ മുന്‍ ദേശീയ റെക്കോർഡാണ് ആൻഡ്രൂസിന്റെ മത്തങ്ങ തകർത്തത്.

2021 ൽ ഇറ്റലിയിൽ സ്റ്റെഫാനോ കട്രൂപ്പി സ്ഥാപിച്ച 2702 പൗണ്ട് എന്ന ഗിന്നസ് വേൾഡ് റെക്കോർഡാണ് ഇപ്പോള്‍ നിലവിലുള്ളത്. ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആന്‍ഡ്രൂസിന്റെ മത്തങ്ങയ്ക്ക് കഴിഞ്ഞില്ല.

മിന്നസോട്ടയിലെ അനോകയിലെ ട്രാവിസ് ഗിഞ്ചര്‍ കട്ട്രുപ്പിയുടെ റെക്കോർഡ് ഭേദിച്ച മത്തങ്ങയുടെ വിത്തില്‍ നിന്ന് വിളയിച്ച മത്തങ്ങ ഉള്ളതിനാൽ ആൻഡ്രൂസിന് ഉടൻ തന്നെ കിരീടത്തിനായി ട്രാവിസ് ഗിഞ്ചറുമായി മത്സരമുണ്ടായേക്കാം.

ഒക്‌ടോബർ 10-ന് കാലിഫോർണിയയിൽ നടക്കുന്ന സേഫ്‌വേ വേൾഡ് ചാമ്പ്യൻഷിപ്പ് മത്തങ്ങ വെയ്‌ഗ്-ഓഫിൽ ജിഞ്ചറിന്റെ മത്തങ്ങയുടെ തൂക്കം നോക്കും.

 

Leave a Comment

More News