ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 4, ചൊവ്വ)

ചിങ്ങം: ഇന്നത്തെ ദിവസത്തിന്‍റെ ആദ്യ പകുതിയില്‍ മാനസികമായും ശാരീരികമായും സമ്മര്‍ദം നേരിടാന്‍ സാധ്യതയുണ്ട്. കോപം നിയന്ത്രിക്കണം. ദഹനപ്രക്രിയ കൃത്യമായി നടക്കാതിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശാരീരികമായി ബലഹീനതകള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ദിവസത്തിന്‍റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും.

കന്നി: നിങ്ങൾ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കും. സാമ്പത്തിക ചെലവുകൾ വര്‍ധിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ നിങ്ങളുടെ കൈയ്യിലുള്ള ധനം സൂക്ഷ്‌മതയോടെ ചെലവഴിക്കുക. അലസത ഒരുപക്ഷേ നിങ്ങളുടെ പ്രശസ്‌തിയെ ബാധിച്ചേക്കാം. ഏറ്റെടുത്ത ചുമതലകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുക. ഇല്ലെങ്കില്‍ അത് വളരെയധികം നിങ്ങളെ നിരാശപ്പെടുത്തിയേക്കാം.

തുലാം: നന്നായി തുടങ്ങുന്നതെല്ലാം നന്നായി പര്യവസാനിക്കണമെന്നില്ല. പുതിയ പദ്ധതികള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് ഫലവത്താകണമെങ്കില്‍ രാവിലെ തന്നെ അതിന് തുടക്കം കുറിക്കുക. കാരണം ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ ശാരീരികവും മാനസികവുമായി അസ്വസ്‌തതകള്‍ അനുഭവപ്പെടുവാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍പരിചയമില്ലാത്ത ഒരു ദൗത്യത്തില്‍ ശ്രദ്ധയൂന്നാന്‍ സാധിക്കില്ല. ശാന്തത പാലിച്ചുകൊണ്ട് തര്‍ക്കങ്ങളില്‍നിന്നും കലഹങ്ങളില്‍നിന്നും അകന്നു നില്‍ക്കുക. വൈകുന്നേരത്തോടെ ഗൃഹാന്തരീക്ഷത്തില്‍ ഐക്യവും സാമാധാനവും തിരിച്ചുവരും.

വൃശ്ചികം: എല്ലാ മേഖലകളിലും ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും ഇന്ന്, പ്രത്യേകിച്ച് ജോലി സംബന്ധമായ വിഷയങ്ങളില്‍. ഭാരിച്ച അധ്വാനം കുറഞ്ഞ വേതനം എന്ന അനുഭവം നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. എന്നാല്‍, ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ സ്ഥിതി ഗതികള്‍ മെച്ചപ്പെടും. ശാന്തത പാലിച്ചും സംസാരം നിയന്ത്രിച്ചും നിങ്ങൾക്ക് കലഹങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കാം. വൈകുന്നേരത്തോടെ നിങ്ങള്‍ക്ക് സമാധാനം തിരികെ ലഭിക്കും. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ഒരു സായാഹ്നയാത്രക്കും നിങ്ങള്‍ താല്‍പര്യപ്പെട്ടേക്കാം.

ധനു: നിങ്ങള്‍ക്ക് ഇന്നൊരു സാധാരണ ദിവസമായിരിക്കും. ദിവസത്തിന്‍റെ ആദ്യപകുതി സന്തോഷവും സംതൃപ്‌തിയും നിറഞ്ഞതായിരിക്കും. എന്നാല്‍ രണ്ടാം പകുതിയില്‍ അല്‌പം പ്രശ്‌നങ്ങള്‍ നേരിടും. ഇന്നത്തെ ദിവസം മുഴുവന്‍ നിങ്ങളുടെ ജീവിതപങ്കാളിയുടെ പിന്തുണയും സഹായവും ഉണ്ടാകും. കുടുംബാന്തരീക്ഷം കലുഷിതമാകാന്‍ സാധ്യതയുണ്ട്. ജോലിസ്ഥലങ്ങളിലും നിരാശയനുഭവപ്പെട്ടേക്കാം. പലതരം ചിന്തകളില്‍ പെട്ടുഴലുന്ന നിങ്ങള്‍ക്ക് നല്ല തീരുമാനങ്ങള്‍ എടുക്കുക പ്രയാസകരമായിരിക്കും.

മകരം: ഇന്നത്തെ ദിവസം നിങ്ങള്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. ഇന്ന് അപകടസാധ്യത പ്രവചിക്കപ്പെടുന്നതുകൊണ്ട് വാഹനമോടിക്കുമ്പോള്‍ സൂക്ഷിക്കുക. ഗൃഹാന്തരീക്ഷം കലുഷിതമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍, ദാനധര്‍മ്മങ്ങളും സാമൂഹ്യപ്രവര്‍ത്തനങ്ങളും നിങ്ങള്‍ക്ക് ഉന്മേഷം പകരും.

കുംഭം: കുംഭരാശിക്കാര്‍ക്ക് ഇന്ന് തികച്ചും മെച്ചപ്പെട്ട ദിവസമായിരിക്കും. സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ ഇന്ന് നിങ്ങൾക്ക്‌ അഭിവൃദ്ധിയുണ്ടകും. പ്രശ്‌നങ്ങള്‍ നിങ്ങള്‍ തന്നെ ഇടപെട്ട് പരിഹരിക്കണം. ഇന്ന് നിങ്ങളുടെ ചെലവ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. അമിതച്ചെലവിന് സാധ്യത കാണുന്നു. നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക.

മേടം: നിങ്ങളുടെ ഭാഗ്യനക്ഷത്രങ്ങൾ ഇന്ന് നിങ്ങളോടൊപ്പമില്ല. അതിനാൽ നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഓഫിസിലെ ജോലി കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് വളരെ ബുദ്ധിമുട്ടേണ്ടിവരും. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക.

മിഥുനം: ഇന്നത്തെ ദിവസത്തിന്‍റെ ആദ്യ പകുതി അനുകൂലവും രണ്ടാം പകുതി പ്രതികൂലവുമായിരിക്കും. ആദ്യ പകുതി വിനോദവും സന്തോഷവും ആരോഗ്യവും നിറഞ്ഞതാകുമ്പോള്‍ രണ്ടാം പകുതി ബുദ്ധിമുട്ടുകള്‍ നല്‍കുന്നു. അതിനാല്‍, ഇന്ന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഉല്ലാസകരമായി ചെലവിടാന്‍ ശ്രമിക്കുക. ഉച്ചക്ക് ശേഷം ഉത്‌കണ്‌ഠയും കോപവും ശാരീരിക അസുഖങ്ങളും മാനസിക അസ്വാസ്ഥ്യങ്ങളും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

കര്‍ക്കടകം: ഇന്ന് നിങ്ങളുടെ ജോലിസ്ഥലങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. ജോലിസ്ഥലത്തെ നിങ്ങളുടെ എതിരാളികൾ നിങ്ങള്‍ക്ക് പ്രതികൂലമായി സംസാരിക്കും. എന്നാല്‍ അത് നിങ്ങൾക്ക് പ്രയോജനകരമാകും. നിങ്ങളുടെ അമ്മയുടെ ഭാഗത്തു നിന്നുള്ള നല്ല വാർത്ത നിങ്ങളുടെ കുടുംബാന്തരീക്ഷത്തെ ഇന്ന് കൂടുതൽ സന്തോഷകരമാക്കും. നിങ്ങളുടെ മാനസികവും ശാരീരികവുമായ അവസ്ഥ ഇന്ന് ഏറ്റവും മികച്ചതാകും.

Leave a Comment

More News