കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ ഫൊക്കാനയുടെ അനുശോചനം

ഫ്ളോറിഡ: മുന്‍ ആഭ്യന്തര വകുപ്പു മന്ത്രിയായും, ടൂറിസ്സം വകുപ്പു മന്ത്രിയായും, പ്രതിപക്ഷ നേതാവായും പിന്നീട്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച്‌ സി.പി.ഐ.എം നെ എക്കാലത്തും മാതൃകാപരമായി നയിച്ച കൊടിയേരി ബാലകൃഷ്ണന്റെ വേര്‍പാടില്‍ ഫെഡറേഷന്‍ ഓഫ്‌ കേരളാ അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക(ഫൊക്കാനാ) അനുശോചനം രേഖപ്പെടുത്തി.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (എം) എന്ന തന്റെ പാര്‍ട്ടിയ്ക്കുവേണ്ടി ജീവിതം അര്‍പ്പിച്ച ഒരു മഹല്‍ വ്യക്തിയായിരുന്നു കൊടിയേരി ബാലകൃഷ്ണന്‍ എന്ന്‌ ഫൊക്കാനാ പ്രസിഡന്റ്‌ രാജന്‍ പടവത്തില്‍ തന്റെ അനുശോചന സന്ദേശത്തില്‍ അറിയിക്കുകയുണ്ടായി.

സി.പി.ഐ.എം ന്റെ താഴെതട്ടില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്‌ അചഞ്ചലമായ പാംര്‍ട്ടിക്കൂറും അതുല്യമാ നേതൃത്വപാഠവും, അര്‍പ്പണ മനോഭാവവും കൈമുതലായി തന്റെ തീരുമാനങ്ങളില്‍ പതറാത്ത ഒരു മഹല്‍വ്യക്തിയായിരുന്നു കൊടിയേരി എന്ന്‌ രാജന്‍ പടവത്തില്‍ തന്റെ പ്രസ്താവനയില്‍ ഊന്നി പറഞ്ഞു. തന്റെ രോഗബാധയെപോലും വകവെയ്ക്കാത്ത സി.പി.ഐ.എംനുവേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച കരുത്തുറ്റ മനസ്സിന്റെ ഉടമയായിരുന്നു കൊടിയേരി ബാലകൃഷ്ണന്‍ എന്ന്‌ ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ പാലമലയില്‍ അഭിപ്രായപ്പെട്ടു.

എക്കാലവും പാര്‍ട്ടിയെ വളര്‍ത്തി ഒരു വടവ്യക്ഷമാക്കി മാറ്റിയ സഖാവ്‌ കൊടിയേരിയുടെ ദേഹവിയോഗം ദുഃഖത്തോടും കണ്ണീരോടും കൂടി മാത്രമേ തനിക്ക്‌ സ്മരിക്കുവാന്‍ സാധിക്കൂ എന്നും സഖാവിന്റെ വേര്‍പാട് പാര്‍ട്ടിയ്ക്കു തീരാനാഷ്ടം തന്നെയെന്ന്‌ ട്രഷറര്‍ ഏബ്രഹാം കളത്തില്‍ അറിയിച്ചു.

പാര്‍ലമെന്ററി രംഗത്തും, അതിലുപരി ഒരു ഭരണാധികാരി എന്ന നിലയിലും മികവുറ്റ പ്രവൃത്തനങ്ങളിലൂടെ അത്യുജ്ജല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഒരു കറ തീര്‍ന്ന നേതാവായിരുന്നു എന്ന്‌ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ അഡ്വ. വിനോദ്‌ കെയാര്‍കെ അഭിപ്രായപ്പെട്ടു.

ഏത്‌ പ്രതിസന്ധിയേയും നിറപുഞ്ചിരിയോടെ നേരിട്ടുകൊണ്ട്‌ സംഘടനയ്ക്കും ഈര്‍ജ്ജവും, ആര്‍ജ്ജവും പകര്‍ന്നുകൊടുത്ത്‌ പാര്‍ട്ടിയ്ക്കു പകരം വെക്കാനില്ലാത്ത കരുത്തുറ്റ നേതാവായിരുന്നു എന്ന്‌ അഡ്വൈസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോസഫ്‌ കുരിയപ്പുറം അറിയിച്ചു.

എക്സിക്യൂട്ടിവ്‌ വൈസ്‌ പ്രസിഡന്റ്‌ ഡോ. സുജാ ജോസ്‌, വൈസ്‌ പ്രസിഡന്റ്‌ ഷിബു വെണ്‍മണി, അസ്സോസിയേറ്റ്‌ സെക്രട്ടറി ശ്രീമതി ബാലാ വിനോദ്‌, അഡീഷണല്‍ അസോസിയേറ്റ്‌ സെക്രട്ടറി ലൂക്കോസ് മാളികയില്‍, അസോസിയേറ്റ്‌ ട്രഷര്‍ അലക്സാണ്ടര്‍ പൊടിമണ്ണില്‍, അഡീഷണല്‍ അസ്സോസിയേറ്റ്‌ ട്രഷര്‍ ജൂലി ജേക്കബ്ബ്, വുമണ്‍സ്‌ ഫോറം ചെയര്‍ ശ്രീമതി ഷീലാ ചെറു, മുന്‍ പ്രസിഡന്റ്‌ സുധാ കര്‍ത്താ, ഫൗണ്ടേഷന്‍ ചെയര്‍ ജോര്‍ജ്ജ്‌ ഓലിക്കല്‍, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി സെക്രട്ടറി ബോബി ജേക്കബ്ബ്, ജയ്ക്കബ്‌, ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങള്‍, റീജനല്‍ വൈസ് പ്രസിഡന്റുമാര്‍ എന്നിവരും അനുശോചനങ്ങള്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News