ഡോ. മാർ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് നാളെ മാർത്തോമ്മ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ന്യൂയോർക്കില്‍ സ്വീകരണം നൽകുന്നു

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നാളെ (ഞായര്‍) വൈകിട്ട് 4.30ന് ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റ് മാര്‍ത്തോമ്മ ദേവാലയത്തില്‍ (2350 Merrick Ave, Merrick, NY 11566) വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തില്‍ സ്വീകരണം നല്‍കുന്നു.

ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസിന്റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന സ്വീകരണ സമ്മേളനത്തില്‍ യു.എസ്. സെനറ്റര്‍ ചാള്‍സ് ഇ. ഷൂമര്‍ (ന്യൂയോര്‍ക്ക്), മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത, മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്ക-കാനഡ ഭദ്രാസനാധിപന്‍ ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്‌റ്റേഫാനോസ്, എപ്പിസ്ക്കോപ്പല്‍ സഭയുടെ ബിഷപ്പ് ജോണ്‍സി ഇട്ടി, ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ്, ഇന്‍ഡ്യന്‍ കോണ്‍സില്‍ ജനറല്‍ റണ്‍ധീര്‍ ജസ്വാള്‍, ഭദ്രാസനത്തിന്റെ വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ഡോ. മാത്യു ടി. തോമസ്, ഡോ. റോണ്‍ ജേക്കബ്, സുമ ചാക്കോ, ബിജി ജോബി, മാസ്റ്റര്‍ റോബിന്‍ തുടങ്ങിയവർ ആശംസാ പ്രസംഗങ്ങള്‍ നടത്തും. റവ. പി.എം. തോമസ് പ്രാരംഭ പ്രാര്‍ത്ഥനയും, ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ്ജ് ഏബ്രഹാം സ്വാഗതവും, ഭദ്രാസന ട്രഷറാര്‍ ജോര്‍ജ്ജ് പി. ബാബു നന്ദിയും, റവ.ഷിബു പള്ളിച്ചിറ സമാപന പ്രാര്‍ത്ഥനയും നടത്തും.

ഡോ. മാര്‍ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത മലങ്കര മാര്‍ത്തോമ്മാ സഭയുടെ 22-ാം മാര്‍ത്തോമ്മ ആയതിനു ശേഷം ആദ്യമായിട്ടാണ് നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തില്‍ സന്ദര്‍ശനം നടത്തുന്നത്. 2020 നവംബര്‍ 14 ന് ആണ് മാര്‍ത്തോമ്മാ സഭയുടെ മെത്രാപ്പോലീത്തയായി സ്ഥാനം ഏറ്റെടുത്തത്.

നോര്‍ത്ത് – അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നാളെ (ഞായര്‍) നടത്തപ്പെടുന്ന സ്വീകരണ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ്ജ് ഏബ്രഹാം അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News