പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൽ ഖാദറിന്‌ നിവേദനം നൽകി

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൽ ഖാദറിന്‌ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കള്‍ച്ചറല്‍ ഫോറം നിവേദനം നല്‍കി.

പദ്ധതികളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തി പ്രവാസി വെൽഫയർ ബോർഡ് പദ്ധതികൾ ജനകീയമാക്കുക. മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ വെൽഫെയർ സ്കീമിൽ പങ്കാളികളായ പ്രവാസിക്കൾക്കും കുടുംബത്തിനും സഹായകമാകുന്ന മെഡിക്കൽ കെയറിങ് നടപ്പിലാക്കുക, തിരിച്ചുവരുന്ന പ്രവാസിക്ക് അവരുടെ യോഗ്യതയും പരിചയ സമ്പന്നതയും പരിഗണിച്ചു സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള ജോലികളിൽ പരിഗണന നൽകുക, അന്യായമായ തടവിൽ കഴിയുന്ന പ്രവാസികൾക്ക് സഹായകമാകുന്ന നിയമ സഹായം ഉറപ്പ് വരുത്തുക, പ്രവാസികളുടെ യാത്ര പ്രശനം പരിഹരിക്കുന്ന വിഷയത്തിൽ കേന്ദ്ര ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തുക, പ്രവാസി വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനായി പ്രവാസി സർവകലാശാല സ്ഥാപിക്കുക, NRI ഫീസെന്ന പേരിൽ വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന കൊള്ള അവസാനിപ്പിച്ച് സാധാരണ ഫീസിൽ ഉന്നത വിദ്യാഭ്യാസം നേടാൻ പ്രവാസ വിദ്യാർത്ഥികൾക്ക് സംവരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ്‌ നിവേദനത്തില്‍ ഉന്നയിച്ചത്.

കള്‍ച്ചറല്‍ ഫോറം ആക്ടിംഗ് പ്രസിഡണ്ട് ചന്ദ്രമോഹന്‍, ജനറല്‍ സെക്രട്ടറി മജീദ് അലി, സെക്രട്ടറി അനീസ് റഹ്മാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ നിവേദനം കൈമാറിയത്.

Print Friendly, PDF & Email

Leave a Comment

More News