ഞാനൊരു കഥ പറഞ്ഞന്നേയുള്ളൂ, ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം; തെക്കൻ കേരളത്തെക്കുറിച്ചുള്ള പരാമർശം കെ സുധാകരൻ പിൻവലിച്ചു

തിരുവനന്തപുരം: തെക്കൻ കേരളത്തെ പരിഹസിക്കുന്ന പരാമർശങ്ങളിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മലബാർ മേഖലയിൽ പ്രചരിക്കുന്ന തെക്കൻ കേരളത്തെക്കുറിച്ച് പ്രചരിക്കുന്ന ഒരു കഥയാണ് പറഞ്ഞത്. കുട്ടിക്കാലം മുതൽ കേള്‍ക്കുന്ന കഥയാണത്, അദ്ദേഹം പറഞ്ഞു.

അത് ദുരുദ്ദേശ്യത്തോടെ പറഞ്ഞതല്ല. ആരെയും ചീത്തയാക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അതിലെ വ്യാഖ്യാനങ്ങൾ മറ്റാരുടെയോ വികൃതിയാകാമെന്നും സുധാകരൻ പറഞ്ഞു.

വില കുറഞ്ഞ ജനപ്രീതി കാണിച്ച് കോൺഗ്രസ് വളരരുത്. കോൺഗ്രസ് ഭിന്നിപ്പിന്റെ രാഷ്ട്രീയം പിന്തുടരുന്ന പാർട്ടിയല്ല. വിവാദ പരാമർശം പിൻവലിക്കുന്നതായി സുധാകരൻ പറഞ്ഞു.

ശശി തരൂർ ട്രെയിനിയാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. നേതൃസ്ഥാനത്ത് എത്താനുള്ള പരിചയക്കുറവ് മാത്രമാണ് താൻ പറഞ്ഞതെന്ന് സുധാകരൻ വ്യക്തമാക്കി.

Leave a Comment

More News