ലഹരിക്കെതിരെ വിദ്യാർത്ഥികൾ

അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജ് ഫ്രറ്റേണിറ്റി യൂണിറ്റ് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കൂട്ടായ്മയിൽ വിദ്യാർത്ഥികൾ കൈയൊപ്പ് ചാർത്തുന്നു

പാലക്കാട്: സമൂഹത്തിൽ വില്ലനായിക്കൊണ്ടിരിക്കുന്ന ലഹരി,മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തുന്ന ‘എതിർത്തു നിൽക്കലാണ് ധീരത’ എന്ന ക്യാമ്പയിന്റെ ഭാഗമായി അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജ് യൂണിറ്റ് വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു. ലഹരിക്കെതിരെ വിദ്യാർതികളുടെ കൈയൊപ്പ് ചാർത്തൽ, പ്രതിജ്ഞയെടുക്കൽ, വിദ്യാർത്ഥി സംഗമം എന്നിവ നടന്നു. ആഷിക്ക്, നസീഫ്,ഷംന, ഷഹല, ജിതിൻ,നീരജ്,ഉവൈസ്, ആസിം എന്നിവർ നേതൃത്വം നൽകി.

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ പ്രാദേശിക യൂണിറ്റുകൾ, കോളേജുകൾ, സ്ക്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് അറിയിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment