50 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത പഞ്ചാബ് മുൻ മന്ത്രി സുന്ദർ ഷാം അറോറയെ വിജിലൻസ് ബ്യൂറോ അറസ്റ്റ് ചെയ്തു

ചണ്ഡീഗഢ്: പഞ്ചാബ് വിജിലന്‍സ് ബ്യൂറോയിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറലിന് (എഐജി) 50 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത മുൻ മന്ത്രി സുന്ദര് ഷാം അറോറയെ വിജിലൻസ് ബ്യൂറോ (വിബി) അറസ്റ്റ് ചെയ്തു. പഞ്ചാബ് വിജിലൻസ് ബ്യൂറോ എഐജി, ഫ്‌ളയിംഗ് സ്‌ക്വാഡ് മൻമോഹൻ കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമത്തിലെ സെക്‌ഷന്‍ 8 പ്രകാരം മുൻ മന്ത്രിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി വിജിലൻസ് ബ്യൂറോ പഞ്ചാബിൽ നിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു.

ഒക്‌ടോബർ 14-ന് അറോറ തന്നെ കണ്ടെന്നും അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത വിജിലൻസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്നും എഐജി മൻമോഹൻ കുമാർ പരാതിപ്പെട്ടതായി വിജിലൻസ് ബ്യൂറോ ചീഫ് ഡയറക്ടർ പഞ്ചാബ് വരീന്ദർ കുമാർ പറഞ്ഞു.

50 ലക്ഷം രൂപ അടുത്ത ദിവസം അതായത് ഒക്ടോബർ 15ന് നൽകാമെന്നും ബാക്കി തുക പിന്നീട് നൽകാമെന്നും പറഞ്ഞതായി വിജിലൻസ് ബ്യൂറോ ചീഫ് കൂട്ടിച്ചേർത്തു.

അറോറയ്‌ക്കെതിരെ കൈക്കൂലി കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ചീഫ് ഡയറക്ടറെ എഐജി വിവരമറിയിച്ചതായി അദ്ദേഹം അറിയിച്ചു. ഈ കേസിൽ അറോറയെ അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് 50 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News