സ്ട്രീറ്റ് ചൈൽഡ് വേൾഡ് കപ്പ്: ഇന്ത്യന്‍ ടീമുകളെ കൾച്ചറൽ ഫോറം സന്ദർശിച്ചു

2022 ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച്  നടത്തിയ സ്ട്രീറ്റ് ചൈൽഡ് ലോകക്കപ്പ് മത്സരത്തിനായി ഖത്തറിലെത്തിയ കുട്ടികളുടെ സംഘത്തെ കൾച്ചറൽ ഫോറം സന്ദർശിച്ചു. പഞ്ചാബിൽ നിന്നുള്ള ആൺകുട്ടികളുടെ ടീമും തമിഴ്നാട്ടില്‍ നിന്നുള്ള പെൺകുട്ടികളുടെ ടീമുമാണ് മത്സരത്തില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ നിന്ന് ഖത്തറിലെത്തിയിട്ടുള്ളത്. ജലന്ധറിൽ നിന്നുള്ള പഞ്ചാബ് യൂത്ത് ക്ലബിൻ്റെ ടീമാണ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിക്കാനെത്തിയത്. തമിഴ്നാട്ടില്‍ നിന്നുളള കരുണാലയ എൻ ജി ഒയുടെ ടീമാണ് പെൺകുട്ടികളുടെ മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. കരുണാലയ ടീം കോച്ച് ഡോ. പോൾ സുന്ദർ സിംഗ് കൾച്ചറൽ ഫോറം പ്രതിനിധികളുമായി ഖത്തറിൽ കുട്ടികളുമായി എത്താനായതിൻ്റെ സന്തോഷം പങ്കുവെച്ചു.

ടീമിന് കൾച്ചറൽ ഫോറത്തിൻ്റെ ആശംസകളും ഉപഹാരങ്ങളും സമർപ്പിച്ചു. കൾച്ചറൽ ഫോറം ജനറല്‍ സെക്രട്ടറി താസീൻ അമീൻ, റഷീദലി , അലവിക്കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ: കൾച്ചറൽ ഫോറം പ്രതിനിധികള്‍ ഇന്ത്യന്‍ ടീം അംഗങ്ങളോടൊപ്പം

Print Friendly, PDF & Email

Leave a Comment

More News