എതിർപ്പുകള്‍ അവഗണിച്ചാണ് ദേവിക തന്നെക്കാൾ 17 വയസ്സ് കൂടുതലുള്ള മുകേഷിനെ വിവാഹം കഴിച്ചത്

കുറച്ച് നാളുകള്‍ക്കു മുമ്പ് നടൻ മുകേഷിന്റെ വിവാഹമോചന വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ആദ്യ വിവാഹമോചനത്തിന് ശേഷം പ്രശസ്ത നർത്തകി മേതിൽ ദേവികയെ മുകേഷ് വിവാഹം കഴിച്ചു. മലയാള സിനിമാ ലോകം ഏറെ ആഘോഷിച്ച ഈ വിവാഹത്തിനും ആയുസ്സ് കുറവായിരുന്നു. മുകേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ ദേവിക കുടുംബ കോടതിയെ സമീപിച്ചതോടെ ഈ വാർത്ത പുറംലോകം അറിയുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

പ്രശസ്ത നടി സരിതയുമായുള്ള 23 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചാണ് മുകേഷ് നർത്തകി ദേവികയെ ജീവിത പങ്കാളിയാക്കിയത്. 2013ലാണ് മുകേഷും ദേവികയും വിവാഹിതരായത്. ഒരുപാട് എതിർപ്പുകൾക്കൊടുവിൽ ഇരുവരും ഒന്നിച്ചെങ്കിലും ആ ബന്ധവും വിവാഹമോചനത്തിൽ കലാശിച്ചു. വിവാഹമോചന വാർത്തകൾ പുറത്തുവരുന്നതിന് മുമ്പ് ഇരുവരും വേർപിരിഞ്ഞ് കഴിയുകയായിരുന്നു.

ദേവികയെ വിവാഹം കഴിക്കുമ്പോൾ മുകേഷിന് 53 വയസ്സും ദേവികയ്ക്ക് 36 വയസ്സുമായിരുന്നു. 17 വയസ്സിന്റെ വ്യത്യാസവും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിർപ്പും അവഗണിച്ചാണ് ദേവിക മുകേഷിനെ വിവാഹം കഴിച്ചത്. കേരള സംഗീത നാടക അക്കാദമിയുടെ പ്രസിഡന്റായിരിക്കെയാണ് മുകേഷ് അക്കാദമി അംഗമായ ദേവികയെ പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും നയിച്ചു. അങ്ങനെ 2014 ഒക്ടോബർ 24 ന് ഇരുവരും വിവാഹിതരായി.

മുകേഷുമായി ഒത്തുപോകാൻ ബുദ്ധിമുട്ടുന്നതിനാലാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് ദേവിക മാധ്യമങ്ങളോട് പറഞ്ഞു. മാസങ്ങളോളം മുകേഷുമായുള്ള ബന്ധത്തില്‍ നിന്ന് അകന്ന് ദേവിക അമ്മയ്‌ക്കൊപ്പം പാലക്കാട്ടെ തറവാട്ടിൽ കഴിയുകയായിരുന്നു.

വിവാഹമോചന വാർത്ത പരന്നതിന് പിന്നാലെ മുകേഷിന്റെ ആദ്യ ഭാര്യ സരിതയുടെ പല വെളിപ്പെടുത്തലുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കാണാൻ പാടില്ലാത്ത പല സന്ദർഭങ്ങളിലും മുകേഷിനെ കണ്ടെന്നും, സരിതയെ ശാരീരികമായി ആക്രമിച്ചെന്നും മുകേഷിന്റെ മദ്യാസക്തി തുടങ്ങി സരിത പല ആരോപണങ്ങളും ഉന്നയിച്ചു.

1988 സെപ്റ്റംബർ രണ്ടിന് വിവാഹിതരായ മുകേഷും സരിതയും 2011ൽ വിവാഹമോചിതരായി. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുണ്ട്. ശ്രാവണും തേജസും വിദേശ സർവകലാശാലകളിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു.

Print Friendly, PDF & Email

Leave a Comment

More News