ഫൊക്കാനയുടെ മാധ്യമ മുഖമായിരുന്ന ഫ്രാൻസിസ് തടത്തിലിന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം

ഫൊക്കാനയുടെ അടുത്ത പ്രവർത്തകനും ഫൊക്കാനയുടെ ന്യൂസുകൾ മീഡിയകളിൽ എത്തിച്ചേരുന്ന ഫൊക്കാനയുടെ മാധ്യമ മുഖം ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം ഓരോ ഫൊക്കാന പ്രവർത്തരെയും ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്‌. അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാൻ കഴിയാതെ അമേരിക്കൻ മലയാളികൾക്ക് ഒരു അവിശ്വാസിനിയാ വാർത്തയാണ് കേൾക്കാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തുന്നതെയി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. സ്വന്തം കുടുബത്തിൽ ഉണ്ടായ ഒരു നഷ്‌ടമാണ്‌ ഫ്രാൻസിന്റെ വിയോഗം എന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.

ഫൊക്കാന സെക്രട്ടറി ഡോ. കലാ ഷാഹി, ട്രഷർ ബിജു ജോൺ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് എന്നിവർ അനുശോചനം അറിയിച്ചു.

ദീപിക പത്രത്തിലൂടെ പത്രപ്രവത്തക ട്രെയിനിയായി തൃശൂരിൽ പത്ര പ്രവർത്തന പരിശീലനം ആരംഭിച്ച ഫ്രാൻസിസ് തടത്തിൽ ശ്രദ്ധേയമായ ഒട്ടേറെ വാർത്തകൾ ജനഹൃദയങ്ങളിലെത്തിച്ചു. തൃശൂരിലെ ഏറെ പ്രസിദ്ധമായ പ്ലാറ്റൂൺ അവാർഡ്, സംസ്ഥാനത്തെ മികച്ച പത്രപ്രവർത്തകനുള്ള പ്രഥമ പുഴങ്കര ബാലനാരായണൻ എൻഡോവ്‌മെന്റ് എന്നീ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് . അമേരിക്കയിൽ എത്തിയ ശേഷം ഫൊക്കാനയുടേതുൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്. ഐ.പി.സി.എൻ. എയുടെ 2019 ലെ അമേരിക്കയിലെ ഏറ്റവും മികച്ച പത്രപ്രവർത്തകനുള്ള പുരസ്കാരം, 2021ൽ വേൾഡ് മലയാളി കൗൺസിലി (ഡബ്ല്യൂ.എം.സി) ന്റെ മാധ്യമ പ്രവർത്തകനുള്ള ദേശീയ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.

ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറിൽ താമസിക്കുന്ന ഫ്രാൻസിസ് കോഴിക്കോട് കോടഞ്ചേരി സ്വദേശിയാണ്. കോഴിക്കോട് ദേവഗിരി സെയിന്റ് ജോസഫ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ നിന്നു വിരമിച്ച പരേതനായ പ്രൊഫ. ടി.കെ. മാണിയുടെയും എലിസബത്ത് മാണിയുടെയും മകനാണ്. ഭാര്യ നെസി ന്യൂജേഴ്‌സി ലിവിങ്‌സ്റ്റണിലെ സൈന്റ്റ് ബർണബാസ്‌ മെഡിക്കൽ സെന്ററിൽ ഹോസ്പിറ്റലിസ്റ്റ് നേഴ്‌സ് പ്രാക്ടീഷണർ ആയി ജോലി ചെയ്യുന്നു. മക്കൾ : ഐറീൻ എലിസബത്ത് തടത്തിൽ (11th grade), ഐസക്ക് ഇമ്മാനുവേൽ തടത്തിൽ (3rd grade)

ഫ്രാൻസിസ് തടത്തിന്റെ വിയോഗത്തിൽ ഫൊക്കാന പ്രവർത്തകർ എല്ലാം അതീവ ദുഃഖത്തിൽ ആയതിനാൽ കൂടുതൽ അനുശോചന കുറിപ്പുകൾ പിന്നീട് വരുന്നതാണ്.

Print Friendly, PDF & Email

Leave a Comment

More News