ബീറ്റ്‌സ് ഓഫ് കേരളയ്ക്ക് പുതിയ നേതൃത്വം

ന്യൂജെഴ്സി: ന്യൂജെഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുവ മലയാളി സംഘടനയായ ബീറ്റ്‌സ് ഓഫ് കേരളയ്ക്ക് പുതിയ നേതൃത്വം. 2025-2027 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളെ കഴിഞ്ഞ ദിവസം നടത്തപ്പെട്ട വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് തിരഞ്ഞെടുത്തു.

പ്രസിഡന്റ് സാജൻ ബാബു, വൈസ് പ്രസിഡന്റ് ജിൻസ് തര്യൻ, സെക്രട്ടറി ഹരികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി അനീഷ് നായർ, ട്രഷറർ സൗബിൻ മാത്യു , ജോയിന്റ് ട്രഷറർ റിനു ബാബു, പബ്ലിക് റിലേഷൻസ് ഓഫീസർ തോമസ് പോൾ, ഓഡിറ്റർ സുമേഷ് സുരേന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ ശ്രുതി ജോർജ് , സൗമ്യ അജുൺ എന്നിവരെയാണ് തിരഞ്ഞെടുത്തത്.

ട്രൈസ്റ്റേറ്റിലെ എല്ലാ മലയാളികളുടെയും സഹായ സഹകരണങ്ങൾ ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാവണമെന്ന് നിയുക്ത പ്രസിഡന്റ് സാജൻ ബാബു അഭ്യർഥിച്ചു.

2022-2024 വർഷങ്ങളിൽ വളരെ സ്തുത്യർഹമായ രീതിയിൽ സംഘടനയെ നയിച്ച സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അനുപ് ജോർജ് ബീറ്റ്സ്‌ ഓഫ് കേരളയുടെ അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും പുതിയ നേതൃത്വത്തിന് ആശംസകൾ നേരുകയും ചെയ്തു.

വാർത്ത: തോമസ് പോൾ (പി ആർ ഓ)

Print Friendly, PDF & Email

Leave a Comment