അപേക്ഷയുമായി എത്തിയ യുവതിയെ മന്ത്രി മര്‍ദ്ദിച്ചതായി പരാതി

ചാമരാജനഗർ: കർണാടകയിലെ ഗുണ്ട്‌ലുപേട്ടിലെ ഒരു ഗ്രാമത്തിൽ പരാതി പരിഹരിക്കാൻ അപേക്ഷയുമായി എത്തിയ യുവതിയെ ഭവന നിർമാണ മന്ത്രി വി സോമണ്ണ മര്‍ദ്ദിച്ചതായി ആരോപണം. സംഭവത്തെക്കുറിച്ച് മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും തനിക്ക് സർക്കാർ പ്ലോട്ട് അനുവദിക്കണമെന്ന അപേക്ഷയുമായി വന്ന യുവതി തന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കാൻ ശ്രമിച്ചതിന് ശേഷം ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

ചാമരാജനഗർ ജില്ലാ ചുമതലയുള്ള മന്ത്രിയായ സോമണ്ണ ഗുണ്ട്‌ലുപേട്ടിലെ ഹംഗ്‌ല ഗ്രാമത്തിൽ പോയി വസ്തു രേഖ വിതരണ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം. വാസയോഗ്യമായ സർക്കാർ ഭൂമി കൈവശം വച്ചിരുന്നെങ്കിലും ഇതുവരെ ഉടമസ്ഥാവകാശം നേടിയിട്ടില്ലാത്ത ഭൂരഹിതരായ ആളുകൾക്കാണ് വസ്തു രേഖകൾ നൽകിയത്.

ചടങ്ങിനിടെ, ഒരു സ്ത്രീ മന്ത്രിയെ സമീപിക്കുന്നത് ഒരു പ്ലോട്ട് അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി വീഡിയോയില്‍ കാണിക്കുന്നു. ജനക്കൂട്ടത്തില്‍ അകപ്പെട്ട മന്ത്രി ക്ഷുഭിതനാകുകയും യുവതിയെ തല്ലുകയും ചെയ്തു. എന്നാല്‍, താൻ വളരെ ദരിദ്രയായതിനാൽ ഒരു പ്ലോട്ട് അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്ന് യുവതി പറയുന്ന ഒരു വീഡിയോ മന്ത്രിയുടെ ഓഫീസ് പങ്കിട്ടു.

“അഭ്യർത്ഥനയുമായി ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽ നമസ്കരിച്ചു, എന്നെ സഹായിക്കാമെന്ന് പറഞ്ഞ് മന്ത്രി എന്നെ പിടിച്ച് എഴുന്നേല്പിച്ചു. പക്ഷേ അദ്ദേഹം എന്നെ മർദ്ദിച്ചു,” കുട്ടികളോടൊപ്പമുള്ള സ്ത്രീ വീഡിയോയിൽ പറഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ ജയറാം രമേശ് മന്ത്രിയുടെ പെരുമാറ്റത്തെ വിമർശിച്ചു.

Print Friendly, PDF & Email

Leave a Comment

More News