മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് സിറിയക് യാക്കോബായ പള്ളിയില്‍ പരുമല തിരുമേനിയുടെ പെരുന്നാളും പള്ളിയുടെ പത്താം വാര്‍ഷികവും ആഘോഷിച്ചു

ടെക്സസ്‌: മെസ്കീറ്റ്‌ മാര്‍ ഗ്രിഗോറിയോസ്‌ സിറിയക്‌ യാക്കോബായ പള്ളിയില്‍ പരുമല തിരുമേനിയുടെ പെരുന്നാളും, പള്ളിയുടെ പത്താം വാര്‍ഷികവും ഒക്ടോബര്‍ 29,30 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഭക്തിപുരസരം ആഘോഷിച്ചു.

29-ാം തിയ്യതി ശനിയാഴ്ച വൈകിട്ട്‌ 6.30-നു സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന്‌ ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് റവ. ഫാ. പോള്‍ തോട്ടയ്ക്കാട്ട്‌ വചന ശുശ്രൂഷ നടത്തി. ഫാ. ബിനു തോമസിന്റെ നേതൃത്വത്തില്‍ ചെണ്ടമേളത്തോടെ വര്‍ണശബളമായ പ്രദക്ഷിണവും, ഡിന്നറും നടന്നു.

30-ാം തിയ്യതി രാവിലെ 8.30-നു പള്ളി അങ്കണത്തിലെത്തിയ ഇടവക മെത്രാപ്പോലീത്ത ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയെ വികാരി വെരി. റവ. വി.എം. തോമസ്‌ കോര്‍എപ്പിസ്‌കോപ്പ, സഹ വികാരി വെരി റവ. മാര്‍ട്ടിന്‍ ബാബു, മുന്‍ വികാരിമാരായിരുന്ന റവ.ഫാ. ഏലിയാസ്‌ എരമത്ത്‌, റവ.ഫാ. പോള്‍ തോട്ടയ്ക്കാട്ട്‌, ബോര്‍ഡ് ഓഫ്‌ ട്രസ്റ്റീസ്‌, പള്ളി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. പ്രഭാത നമസ്കാരത്തിനുശേഷം അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലും, ഏലിയാസ്‌ അച്ചന്റേയും, പോള്‍ അച്ചന്റേയും സഹകാര്‍മികത്വത്തില വിശുദ്ധ മുന്നിന്‍മേല്‍ കുര്‍ബാന നടത്തി.

തിരുമേനി തന്റെ തന്റെ പ്രസംഗത്തില്‍ വിശുദ്ധന്മാരെ ഓര്‍ക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, അവരുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ നമുക്ക്‌ ലഭിക്കുന്ന അനുഗ്രഹത്തെകുറിച്ചും ഓര്‍മ്മിപ്പിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന പത്താം വാര്‍ഷികത്തിന്റെ പൊതുസമ്മേളനത്തില്‍ സഹവികാരി മാര്‍ട്ടിന്‍ ബാബു അച്ചന്‍ സ്വാഗത പ്രസംഗം നടത്തി. തുടര്‍ന്ന്‌ തിരുമേനി, ഏലിയാസ്‌ അച്ചന്‍, പോള്‍ അച്ചന്‍, കമാന്‍ഡര്‍ ബാബു വടക്കേടത്ത്‌, തോമസ്‌ അച്ചന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. വെരി റവ. ഡേവിസ്‌ ചെറുതോട്ടില്‍ കോര്‍എപ്പിസ്‌കോപ്പയും സന്നിഹിതനായിരുന്നു. തുടര്‍ന്ന്‌ പത്താം വാര്‍ഷികത്തിന്റെ സുവനീര്‍ ചീഫ്‌ എഡിറ്റര്‍ കുരിയാക്കോസ് തരിയന്‍ ഇന്നേവരെയുള്ള പ്രവര്‍ത്തനത്തെക്കുറിച്ച്‌ വിവരിച്ചു.

സ്മരണികയുടെ പ്രകാശനകര്‍മ്മം അഭിവന്ദ്യ തിരുമേനി നിര്‍വഹിച്ചു. ഇത്തരം ആഘോഷങ്ങളില്‍ പള്ളിയുടെ ആരംഭത്തില്‍ പ്രവര്‍ത്തിച്ച വ്യക്തികളെ വിസ്മരിക്കരുതെന്ന്‌ തിരുമേനി ഓര്‍മ്മിപ്പിച്ചു. സെക്രട്ടറി വത്സലന്‍ വര്‍ഗീസിന്റെ നന്ദി പ്രകാശനത്തില്‍ സുവനീറിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ എടുത്തു പറഞ്ഞു.

അന്നാ ട്രാവല്‍ സര്‍വീസ്‌, ഏയ്ഞ്ചല്‍ ഹാന്‍ഡ്‌സ്‌ ഹോസ്പിറ്റല്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ കെയര്‍, ഗ്ലോറിയസ്‌ ഇന്ത്യന്‍ കിച്ചന്‍ എന്നിവര്‍ ഗ്രാന്റ്‌ സ്പോണ്‍സര്‍മാരായിരുന്നു.

ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റു കഴിച്ചത്‌ പ്രിന്‍സ്‌-സോഫിയാ ദമ്പതികളുടെ മകന്‍ ജോയ്സ് ഇസയ്യ ജോണ്‍ ജോണ്‍ ആയിരുന്നു. ജോയ്സിയെ മദ്ബഹാ ശുശ്രൂഷയ്ക്കായി അഭിവന്ദ്യ തിരുമേനി പ്രാര്‍ത്ഥിച്ച് നിയോഗിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പ്രദക്ഷിണം, ആശീര്‍വാദം, ഭക്ഷണം എന്നിവയ്ക്കുശേഷം കൊടിയിറങ്ങി.

ഒട്ടനവധി ആളുകള്‍ തിരുകർമ്മങ്ങളില്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിച്ചു.

Print Friendly, PDF & Email

Leave a Comment

More News