റഷ്യക്ക് സൈനിക ഡ്രോണുകൾ നൽകിയതായി ഇറാൻ സമ്മതിച്ചു

റഷ്യൻ സൈന്യത്തിന് ഡ്രോണുകൾ വിതരണം ചെയ്തതായി ഇറാൻ ആദ്യമായി സമ്മതിച്ചു. എന്നാൽ, മോസ്കോ ഉക്രെയ്ൻ ആക്രമിക്കുന്നതിന് മുമ്പാണ് കൈമാറ്റം നടന്നതെന്നും അവര്‍ പറഞ്ഞു.

ഉക്രേനിയൻ യുദ്ധഭൂമിയിൽ ഇറാനിയൻ ഡ്രോണുകൾ കണ്ടെത്തി വെടിവെച്ചിട്ടതിന്റെ തെളിവുകൾക്കെതിരെ, ടെഹ്‌റാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാൻ, തന്റെ രാജ്യം റഷ്യയുടെ അധിനിവേശത്തിന് മുമ്പാണ് ഡ്രോണുകൾ നൽകിയതെന്ന് പറഞ്ഞു.

വലിപ്പം കുറവായതിനാൽ വ്യോമ പ്രതിരോധ സംവിധാനങ്ങളാൽ വെടിവയ്ക്കാൻ പ്രയാസമുള്ള ഡ്രോണുകൾ തണുത്ത ശൈത്യകാലത്തിന് മുന്നോടിയായി ഉക്രെയ്നിലെ പവർ സ്റ്റേഷനുകൾക്കും മറ്റ് നിർണായക സിവിലിയൻ ഇൻഫ്രാസ്ട്രക്ചറുകൾക്കും കാര്യമായ നാശനഷ്ടങ്ങൾ വരുത്തുന്നതിൽ ഫലപ്രദമാണ്.

റഷ്യയ്ക്ക് ഡ്രോണുകളും മിസൈലുകളും നൽകി ഉക്രെയ്നിലെ യുദ്ധത്തിന് ഇറാൻ സഹായിച്ചതായി ചില പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്നതായി അമീർ-അബ്ദുള്ളാഹിയാൻ പറഞ്ഞു. മിസൈലുകളെ സംബന്ധിച്ച ഭാഗം പൂർണ്ണമായും തെറ്റാണ്. ഡ്രോണുകളെക്കുറിച്ചുള്ള ഭാഗം ശരിയാണ്, ഉക്രെയ്നിലെ യുദ്ധം ആരംഭിക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പ് ഞങ്ങൾ റഷ്യയ്ക്ക് പരിമിതമായ എണ്ണം ഡ്രോണുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉക്രെയ്ൻ സംഘർഷമേഖലയിലേക്ക് ഈ മാസം 120,000 പേരെ റഷ്യ കൂട്ടിച്ചേർക്കാൻ തുടങ്ങിയതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. സൈനികർക്ക് പരിശീലകരുടെ അഭാവം കാരണം പരിശീലനമില്ലാതെ തന്നെ യുദ്ധക്കളത്തിലേക്കിറങ്ങാന്‍ നിർബന്ധിതരായെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Print Friendly, PDF & Email

Leave a Comment

More News