ഐശ്വര്യ രാജീവ് ജീവിതത്തിൽ ഒരു പുതിയ തുടക്കം പ്രഖ്യാപിച്ചു; കൈയ്യടിയോടെ ആരാധകര്‍

സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ഐശ്വര്യ രാജീവ്. നിരവധി ആരാധകരെ ഈ പരിപാടിയിലൂടെ ഐശ്വര്യ സ്വന്തമാക്കിയിട്ടുണ്ട്.

മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടി കൂടിയാണ് ഐശ്വര്യ. ഒരു സീരിയൽ താരം എന്നതിലുപരി നല്ലൊരു അഭിനേതാവ് കൂടിയാണ് അവർ. ഇപ്പോൾ സീരിയൽ താരങ്ങളുടെ പ്രധാന വരുമാന മാർഗം യൂട്യൂബ് ചാനലാണ്. പല സീരിയൽ താരങ്ങൾക്കും യൂട്യൂബ് ചാനലുകളുണ്ട്. അവർ പലപ്പോഴും YouTube വഴി പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. സീരിയൽ താരങ്ങൾക്ക് മാത്രമല്ല സിനിമാ താരങ്ങൾക്കിടയിലും യൂട്യൂബ് ചാനലുകൾ വർധിച്ചുവരികയാണ്.

നിരവധി താരങ്ങള്‍ YouTube ചാനലുകളുമായി മുന്നോട്ട് പോകുമ്പോള്‍ ഐശ്വര്യ രാജീവും പുതിയ യൂട്യൂബ് ചാനൽ തുടങ്ങി. പ്രേക്ഷകർക്ക് സുപരിചിതനായ ബിനീഷ് ആണ് താരത്തിന്റെ യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്തത്. അതോടൊപ്പം ചില കാര്യങ്ങളും താരം പ്രേക്ഷകരോട് പറയുന്നുണ്ട്. ആദ്യമായിട്ടാണ് യൂട്യൂബ് ചാനൽ തുടങ്ങുന്നത് എന്നതിനാൽ ആദ്യ വീഡിയോകളിൽ ചില പോരായ്മകൾ ഉണ്ടാകും. തന്റെ കുറവുകൾ പറഞ്ഞു മനസ്സിലാക്കിത്തരണമെന്നും താരം പറയുന്നു. അതിനനുസരിച്ച് വീഡിയോയിൽ മാറ്റങ്ങൾ വരുത്താം. ഒരുപാട് മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും താരം പറയുന്നു.

അതേസമയം താരം ആദ്യം പങ്കുവെച്ചത് തന്നെ ഒരു അടിപൊളി വീഡിയോ ആണ്. മികച്ച കമന്റുകളും അതിന് ലഭിക്കുന്നുണ്ട്. ബിഗ്‌ബോസ് പരിപാടിയുടെ പാരഡി ആയി എത്തിയ ബിഗ്ജോസ് പരിപാടിയിൽ വളരെ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ഐശ്വര്യ ശ്രദ്ധ നേടിയത്. മികച്ച പ്രകടനം ആയിരുന്നു ഈ സ്കിറ്റിൽ ഐശ്വര്യ കാഴ്ച വെച്ചത്. സീരിയൽ മേഖലയിൽ വേണ്ടത്ര അവസരങ്ങൾ ഈ താരത്തിന് ലഭിച്ചിട്ടില്ല. ലഭിച്ച കഥാപാത്രങ്ങളെയെല്ലാം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

കോമഡിയിൽ താരത്തിന് പ്രത്യേക കഴിവുണ്ടെന്ന് പ്രേക്ഷകരും പറഞ്ഞു. ആശംസകളുമായി നിരവധി പേര്‍ താരത്തിനൊപ്പമുണ്ട്. യൂട്യൂബ് വീഡിയോകളിൽ സാധാരണ താരങ്ങളിൽ നിന്ന് വ്യത്യസ്‌തമായ ഒന്നായിരിക്കും ഉണ്ടാവുകയെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

ഒരു നർത്തകി ആയതിനാൽ, കൂടുതലും നൃത്ത വീഡിയോകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് പലരും ചോദിക്കുന്നു. അത്തരം വീഡിയോകൾ അധികമാരും ചെയ്യാറില്ലെന്നും സാധാരണ താരങ്ങൾ ചെയ്യുന്നതുപോലെ മേക്കപ്പും വ്ലോഗിംഗും ചെയ്യുന്നതിനേക്കാൾ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നതാണ് നല്ലതെന്നും പ്രേക്ഷകർ കമന്റുകളിലൂടെ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News