ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരള ദിന ആഘോഷങ്ങൾ ചരിത്രം തിരുത്തിയെഴുതി

ഫിലാഡൽഫിയ: ചരിത്രം തിരുത്തിയെഴുതിയ ഓണാഘോഷ പരിപാടികൾക്ക് ശേഷം നടത്തപ്പെട്ട ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളാ ദിന രിപാടികൾക്ക് പ്രശസ്ത സിനിമാതാരം സോനാ നായർ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു.

ചെയർമാൻ സാജൻ വ൪ഗീസ് അധ്യക്ഷനായിരുന്നു. കേരളാ ഡേ ചെയർമാൻ ജോർജ് ഓലിക്കൽ അതിഥികളെ സ്വാഗതം ചെയ്തു. ജനറൽ സെക്രട്ടറി റോണി വ൪ഗീസ് ചടങ്ങുകൾ നിയന്ത്രിച്ചു.

കേരളാ ദിനാഘോഷത്തോടനുബന്ധിച്ചു ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിൻറ്റെ ജീവ കാരുണ്യ പ്രെവർത്തന പങ്കാളിത്തം പരിപാടിക്ക് പത്തര മാറ്റു തിളക്കം കൂട്ടി. മാർ ക്രിസോസ്റ്റം ഡ്രീം പ്രോജക്ടിലേക്കുള്ള ദാന സഹായം ചലച്ചത്ര താരം സോനാ നായർ ചാരിറ്റി കോർഡിനേറ്റർ രാജൻ സാമുവേലിന് നൽകിക്കൊണ്ട് നിർവഹിച്ചു. ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ഒരുക്കാൻ മാർ ക്രിസോസ്റ്റം തിരുമേനി തിരുവല്ല വൈ എം സി എയുമായി ചേർന്ന് തുടങ്ങി വച്ച വികാസ് സ്കൂൾ പദ്ധതികളിൽ പങ്കാളികളാവുന്നതിലൂടെ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിൻറ്റെ കേരളാ ദിന ആഘോഷങ്ങൾ അർത്ഥവത്തായി എന്ന് സോനാ നായർ അഭിപ്രായപ്പെട്ടു.

ട്രൈസ്റ്റേറ്റ് ഏരിയയിലെ സാമൂഹിക സാംസ്കാരിക നേതാക്കളും അംഗ സംഘടന അംഗങ്ങളും നന്നിഹിതയരിരുന്നു. റെവ. സന്തോഷ് റ്റി റ്റി (സി എസ് ഐ ചർച്ച്), പമ്പ അസോസിയേഷൻ പ്രസിഡൻറ്റ് ഡോ. ഈപ്പൻ മാത്യു, കോട്ടയം അസോസിയേഷൻ പ്രസിഡൻറ്റ് സണ്ണി കിഴക്കേമുറി, എൻ എൻ എസ്, ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രെതിനിധി സുരേഷ് നായർ, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രെതിനിധി ശോശാമ്മ ചെറിയാൻ, സിമിയോ ക്കു വേണ്ടി അഭിലാഷ് ജോൺ, റ്റി കെ എഫ് വൈസ് ചെയർമാന്മാരായ വിൻസെൻറ് ഇമ്മാനുവേൽ, സുധ കർത്താ, ജോബി ജോർജ്, സുമോദ് നെല്ലിക്കാല, ഓണം ചെയർമാൻ ജീമോൻ ജോർജ്, പി ർ ഓ ജോർജ് നടവയൽ, അലക്സ് തോമസ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ട്രെഷറർ ഫിലിപ്പോസ് ചെറിയാൻ നന്ദി പ്രകാശനം നടത്തി.

സുമോദ് നെല്ലിക്കാല കലാ പരിപാടികൾക്ക് നേതൃത്വം നൽകി. രാജു പി ജോൺ, ജീമോൻ ജോർജ്, അനൂപ് ജോസഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

Print Friendly, PDF & Email

Leave a Comment

More News