ഭര്‍ത്താവിന് നേരെയുണ്ടായ ആക്രമണം; രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നു നാൻസി പെലോസി

ന്യൂയോർക്ക്: സാൻ ഫ്രാൻസസിസ്കോയിലുള്ള തന്റെ വീട്ടിൽ കഴിഞ്ഞ മാസം അതിക്രമിച്ചു കയറി ഭര്‍ത്താവിന് നേരെ നടത്തിയ ക്രൂരമായ ആക്രമണം തന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നു 82 വയസുള്ള നാൻസി ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കി.തിങ്കളാഴ്ച ഒരു സുപ്രധാന ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നാൻസി തന്ടെ അഭിപ്രായം വ്യക്തമാക്കിയത് 2018ൽ മത്സരിച്ചു ജയിച്ചപ്പോൾ അടുത്ത തിരെഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും യുവാക്കൾക്ക് അവസരം നൽകുന്നതിന് മാറി നിൽക്കുമെന്നും നാൻസി വാഗ്ദാനം നൽകിയിരുന്നു .

ആക്രമണത്തില്‍ കുറ്റാരോപിതനായ ഡേവിഡ് വെയ്ൻ യഥാര്‍ത്ഥമായി ലക്ഷ്യമിട്ടിരുന്നത് നാൻസി പെലോസി ആണെന്നാണ് പൊലീസ് പറഞ്ഞിരുന്നു. ഒരു അഭിമുഖത്തില്‍ അവള്‍ തന്റെ നേതൃസ്ഥാനം ഉപേക്ഷിക്കുമോ അതോ അതില്‍ തുടരുമോ എന്ന് വെളിപ്പെടുത്തിയിട്ടില്ല. 82 കാരിയായ പെലോസി രണ്ട് പതിറ്റാണ്ടായി ഏറ്റവും മുതിര്‍ന്ന ഹൗസ് ഡെമോക്രാറ്റാണ്.

ഇന്ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം നിലനിര്‍ത്താന്‍ അവരുടെ പാര്‍ട്ടി പോരാടുന്നതിനിടെയാണ് പെലോസിയുടെ ഈ നിര്‍ണായക പ്രതികരണം.

നിലവിലുള്ള തിരെഞ്ഞെടുപ്പ് സർവ്വേകൾ ചൂണ്ടിക്കാണിക്കുന്നത് ഇരു സഭകളുടെയും നിയന്ത്രണം റിപ്പബ്ലിക്കന്‍മാര്‍ക്ക് അനുകൂലമാണെന്നാണ് . ഏർലി വോട്ടിങ്ങിൽ ലാറ്റിനോ- ബ്ലാക്ക് വോട്ടർമാരുടെ നിസ്സംഗത ഡെമോക്രാറ്റിക്‌ പാർട്ടിയെ അമ്പരപ്പിച്ചിട്ടുണ്ട്. ഇന്നത്തെ പോളിംഗ് ശതമാനം വർധിച്ചില്ലെങ്കിൽ അത് റിപ്പബ്ലിക്കന്‍ പാര്ടിക്കനുകൂലമാകും. അതുകൊണ്ടു തന്നെ കൂടുതൽ വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കുന്നതിന് അതീവ പരിശ്രമത്തിലാണ് ഡെമോക്രാറ്റിക്‌ പാർട്ടി പ്രവർത്തകർ.

Print Friendly, PDF & Email

Leave a Comment

More News