മദ്യപിച്ച് അബോധാവസ്ഥയിൽ മറ്റൊരു വീട്ടിലെ കിടക്കയിൽ കിടന്നുറങ്ങി; ടൈസന്‍ ഫുഡ്സ് സിഇഒ അറസ്റ്റിൽ

അർക്കൻസാസ്: അമേരിക്കയിലെ പ്രശസ്ത ഫുഡ് കമ്പനിയായ ടൈസൺ ഫുഡ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോൺ ആർ ടൈസനെ പൊലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു.

ശനിയാഴ്ച രാത്രി മദ്യപിച്ചു ലക്കുകെട്ട ടൈസൻ, അർക്കന്‍സാസിലുള്ള ഒരു വീട്ടിൽ കയറി അവിടുത്ത കിടപ്പ് മുറിയിൽ ഉറങ്ങിയതിനാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാവിലെ വീട്ടിലെ സ്ത്രീ എത്തിയപ്പോഴാണ് കിടപ്പ് മുറിയിൽ അപരിചിതൻ കിടന്നുറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. എങ്ങനെയാണ് ടൈസന്‍ വീടിനകത്തു പ്രവേശിച്ചതെന്ന് അറിയില്ലെന്ന് ഇവർ പറഞ്ഞു.

പൊലീസെത്തി ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിൽ വീണ്ടും ടൈസൻ ഉറക്കത്തിലേക്ക് വഴുതി വീണതായി പൊലീസ് അറിയിച്ചു. ടൈസൻ മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി.

മദ്യപിച്ചു മറ്റൊരു വീട്ടിലേക്ക് അതിക്രമിച്ചു കയറിയതിന് ടൈസനെതിരെ കേസെടുത്ത് വാഷിംഗ്ടണ്‍ കൗണ്ടി ജയിലിലടച്ചു. പിന്നീട് വൈകിട്ട് ഇയാളെ ജാമ്യത്തിൽ വിട്ടു.

2019 മുതൽ ടൈസൻ ഫുഡ്സിൽ ജോലി ചെയ്യുന്ന ജോൺ ആർ ടൈസനെ സെപ്റ്റംബറിലാണ് സി.ഇ.ഒ ആയി നിയമിച്ചത്.

Print Friendly, PDF & Email

Leave a Comment

More News