ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ ശബ്ദ സാമ്പിള്‍ ശേഖരിച്ചു; വീണ്ടും റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ മുഖ്യ പ്രതിയായ ഗ്രീഷ്മയെ ഇന്ന് കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് വീണ്ടും റിമാന്‍ഡ് ചെയ്തു.

അതേസമയം, തെളിവെടുപ്പിന്റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിളുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്‍ പാറശാല പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ ഇന്ന് സ്ഥലം മാറ്റി.

Leave a Comment

More News