ഗിനിയയിൽ തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ നൈജീരിയയിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നു; മോചനത്തിനായി ശ്രമം തുടരുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍

കൊച്ചി: ഗിനിയയിൽ തടവിലാക്കപ്പെട്ട രണ്ട് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ ലുബ തുറമുഖത്ത് എത്തിച്ചു. ലുബ തുറമുഖം വഴി യുദ്ധക്കപ്പലില്‍ നൈജീരിയയിലേക്ക് കൊണ്ടുപോകാൻ ശ്രമം നടക്കുന്നതായാണ് റിപ്പോർട്ട്. തടവില്‍ കഴിയുന്ന കൊല്ലം സ്വദേശി വിജിത്താണ് ഇക്കാര്യം അറിയിച്ചത്. നൈജീരിയയില്‍ എത്തിയാല്‍ എന്താകുമെന്ന് അറിയില്ലെന്ന് മലയാളികള്‍ അടക്കമുള്ളവര്‍ ഒടുവിൽ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.

അതേസമയം, തടവിലായ മുഴുവൻ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരാൻ നയതന്ത്ര തലത്തിൽ ഊർജിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായ കാര്യങ്ങളുമായി മുന്നോട്ടുപോകാൻ വൈകുന്നത് മാത്രമാണ് ഇപ്പോൾ നേരിടുന്നതെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് ഇരു രാജ്യങ്ങളും മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 നാവികരെയാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ തടവിലാക്കിയിരിക്കുന്നത്. നോര്‍വെ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പിലിലെ ജീവനക്കാരാണ് ഇവര്‍. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് നൈജീരിയന്‍ സൈന്യത്തിന്റെ നിര്‍ദേശപ്രകാരം ഇവരെ ഗിനി നാവികസേന കപ്പല്‍ വളഞ്ഞ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News