ആ​ല​പ്പു​ഴ​യി​ൽ 19-കാരി ഉള്‍പ്പടെ മൂന്നു യുവാക്കളെ എംഡി‌എം‌എയുമായി പിടികൂടി

ആ​ല​പ്പു​ഴ: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ 11 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി 19-കരി ഉള്‍പ്പടെ മൂന്നു യുവാക്കളെ പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തു. ക​ണ്ണൂ​ർ കൊ​ള​വ​ല്ലൂ​ർ കു​ണ്ട​ൻ​ചാ​ലി​ൽ കു​ന്നേ​ത്തു​പ​റ​മ്പ് ഹൃ​ദ്യ (19), ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി ചു​ങ്ക​നാ​നി​ൽ വീ​ട്ടി​ൽ ആ​ൽ​ബി​ൻ (21), കോ​ത​മം​ഗ​ലം ഇ​ഞ്ച​ത്തൊ​ട്ടി വ​ട്ട​ത്തു​ണ്ടി​ൽ നി​ഖി​ൽ (20) എ​ന്നി​വ​രെയാണ് പോലീസ് പിടികൂടിയത്.

ബൈ​പ്പാ​സി​ൽ വാ​ഹ​ന പരിശോധന നടത്തുകയായിരുന്ന പോലീസ് ഇവരുടെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും സ്പീഡില്‍ മുന്നോട്ടു പോകുകയും, ഒരു ഇ​ല​ട്രി​ക് പോ​സ്റ്റി​ലിടി​ക്കുകയും ചെയ്തു. എന്നാല്‍, വാഹനത്തില്‍ നിന്ന് മൂവരും ഇറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാണ് കാറിനുള്ളില്‍ എം‌ഡി‌എം‌എ കണ്ടെത്തിയത്. പോലീസ് മൂവരേയും അറസ്റ്റു ചെയ്യുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News