സ്കൂളില്‍ കയറി പേപ്പട്ടിയുടെ ആക്രമണം; വിദ്യാര്‍ത്ഥിക്കും അദ്ധ്യാപകനും പരിക്കേറ്റു

പാലക്കാട് : സ്കൂളില്‍ കയറിയ പേപ്പട്ടിയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്കും അദ്ധ്യാപകനും പരിക്കേറ്റു. പാലക്കാട് കല്ലടി അബ്ദുഹാജി ഹൈസ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമുള്‍പ്പടെ നിരവധി പേർ നായയുടെ ആക്രമണത്തിനിരയായി. ക്ലാസ് മുറിയിൽ കയറിയ നായ ആറാം ക്ലാസ് വിദ്യാർത്ഥിയെയും അദ്ധ്യാപകനെയും കടിച്ചു. ഭാഗ്യവശാൽ, അദ്ധ്യാപകരുടെ സമയോചിതമായ ഇടപെടൽ മൂലം കൂടുതൽ കുട്ടികളെ നായയുടെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടുത്തി.

അടുത്തിടെ ഒരു കുടിയേറ്റ തൊഴിലാളിയെയും നായ കടിക്കുകയും മറ്റൊരു വിദ്യാർത്ഥിയെ സ്കൂൾ വളപ്പിന് പുറത്ത് ആക്രമിക്കുകയും ചെയ്ത സംഭവം നടന്നിരുന്നു. ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി.

 

Print Friendly, PDF & Email

Leave a Comment

More News