ഇടുക്കിയിൽ കനത്ത മഴയും ഉരുൾപൊട്ടലും; ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു; ഒരാൾ മരിച്ചു

ഇടുക്കി: കനത്ത മഴയിൽ ഒരാൾ മരിച്ചു. കനത്ത മഴയിൽ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് ചെറിയാർ സ്വദേശി റോയിയാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. സംഭവസമയത്ത് റോയ് ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.

കനത്ത മഴയെ തുടർന്ന് ശാന്തൻപാറയിലും ഇടുക്കിയിലും പലയിടത്തും ഉരുൾപൊട്ടലുണ്ടായി. ഈ പ്രകൃതിക്ഷോഭത്തിൽ പേത്തൊട്ടി തോടിനോട് ചേർന്ന് താമസിക്കുന്ന ആറ് കുടുംബങ്ങളെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു.

ഉടുമ്പൻചോലയിൽ മരം കടപുഴകി വഴി തടസ്സപ്പെട്ടതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. ഫയർഫോഴ്‌സും റവന്യൂ അധികൃതരും സ്ഥലത്തെത്തി വീണ മരം മുറിച്ചുമാറ്റി യാത്രക്കാർക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News