ലോകപ്രശസ്ത മസ്ജിദുന്നബവിയുടെ അങ്കണത്തില്‍ യുവതിക്ക് സുഖപ്രസവം

മദീന: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുസ്ലിം പള്ളികളിലൊന്നായ മസ്ജിദുന്നബവിയുടെ അങ്കണത്തിൽ യുവതിക്ക് സുഖപ്രസവം. സൗദി റെഡ് ക്രസന്റ് അതോറിറ്റി മദീന ബ്രാഞ്ച് ഡയറക്ടർ ജനറൽ ഡോ. അഹമ്മദ് ബിൻ അലി അൽ സഹ്‌റാനിയാണ് ഇക്കാര്യം അറിയിച്ചത്.

വിവരമറിഞ്ഞ് മസ്ജിദുന്നബവി ആംബുലൻസ് സെന്ററിലെ സന്നദ്ധപ്രവർത്തകരും മറ്റും ഉടൻ സ്ഥലത്തെത്തി. ആ സമയം യുവതി ഹറമിന്റെ മുറ്റത്ത് പ്രസവ വേദന കൊണ്ട് പുളയുകയായിരുന്നു. ആരോഗ്യ വൊളണ്ടിയർമാർ ഒരു നഴ്സിന്റെ സഹായത്തോടെ പ്രസവം നടത്തി. പിന്നീട് യുവതിയെയും നവജാത ശിശുവിനെയും ബാബ് ജിബ്രിൽ ഹെൽത്ത് സെന്ററിലേക്ക് മാറ്റി.

അടിയന്തര ഘട്ടങ്ങളിലെ വൈദ്യ പരിചരണം സംബന്ധിച്ച് ഇടയ്​ക്കിടെ വളന്റിയർമാർക്ക് നൽകുന്ന പരിശീലനവും പ്രഥമ ശുശ്രൂഷയിലുള്ള വൈദഗ്ധ്യവുമാണ്​ ഇത്തരം കേസുകളിൽ ഉടൻ ഇടപെടാൻ സഹായിക്കുന്നതെന്ന് അൽ-സഹ്‌റാനി പറഞ്ഞു.

അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ 997 എന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ ‘ഹെൽപ്പ് മീ’ ആപ് വഴിയോ ‘തവക്കൽന’ ആപ്ലിക്കേഷനിലൂടെയോ അടിയന്തര സേവനം ആവശ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സമയവും പരിശ്രമവും ലാഭിക്കാനും, വിളിക്കുന്നയാളുടെ സ്ഥാനം വേഗത്തിൽ നിർണ്ണയിക്കാനുമാകും. ആംബുലൻസ് സംഘത്തിന് വേഗത്തിൽ സ്ഥലത്തെത്താനും നടപടിക്രമങ്ങൾ എളുപ്പമാക്കാനും ഇത് സഹായിക്കുമെന്ന് അൽ സഹ്‌റാനി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News