ഉർവശി റൗട്ടേല ചിരഞ്ജീവിയോടൊപ്പം ആക്ഷൻ എന്റർടെയ്‌നർ ‘വാൾട്ടർ വീരയ്യ’യിൽ പ്രത്യേക വേഷത്തില്‍

മെഗാസ്റ്റാർ ചിരഞ്ജീവി കൊനിഡേലയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടിയും മോഡലുമായ ഉർവശി റൗട്ടേല.

ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി ചിത്രം പങ്കുവെച്ചത്. തിളങ്ങുന്ന പിങ്ക് പാന്റുമായി ജ്വലിക്കുന്ന ഓറഞ്ച് ഷർട്ടിലും ചിരഞ്ജീവി വെളുത്ത ടി-ഷർട്ടും കറുത്ത ജീൻസും ധരിച്ച് താര ജോഡികളായി കാണപ്പെട്ടു.

സംവിധായകൻ ബോബി കൊല്ലിയുടെ വരാനിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നർ ‘വാൾട്ടർ വീരയ്യ’യിൽ ചിരഞ്ജീവിയും രവി തേജയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലാണ് ഉർവ്വശി അഭിനയിക്കുന്നത്. ഉർവ്വശിയെ അവതരിപ്പിക്കുന്ന ഒരു പ്രത്യേക ഗാനം ചിത്രത്തിലുണ്ടാകും.

ഒരു കൊമേഴ്സ്യല്‍ സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ഉൾക്കൊള്ളുന്ന ഒരു മാസ്-ആക്ഷൻ എന്റർടെയ്‌നറായി ബിൽ ചെയ്തിരിക്കുന്ന ഈ ചിത്രം നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്. ജി കെ മോഹൻ സഹനിർമ്മാതാവാണ്.

ആർതർ എ വിൽസൺ ക്യാമറ ചലിപ്പിക്കുമ്പോൾ, നിരഞ്ജൻ ദേവരാമന്‍ എഡിറ്ററും, എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനറും, സുസ്മിത കൊനിഡേല വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യും.

ബോബി തന്നെ കഥയും സംഭാഷണവും എഴുതിയ ഈ ചിത്രത്തിന് കോന വെങ്കട്ടും കെ. ചക്രവർത്തി റെഡ്ഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു.

‘വാൾട്ടയർ വീരയ്യ’ 2023 സംക്രാന്തിക്ക് പ്രദർശനത്തിനെത്തും.

Leave a Comment

More News