യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡമോക്രാറ്റിക് പാർട്ടിക്ക്

നെവേഡ: നവംബർ 12 ശനിയാഴ്ച രാത്രി നെവേഡ സെനറ്റ് സീറ്റിന്റെ വിജയം ഉറപ്പിച്ചതോടെ യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡമോക്രാറ്റിക്ക് പാർട്ടിക്കു ലഭിച്ചു.

അരിസോണ സെനറ്റ് സീറ്റിൽ ഡമോക്രാറ്റിക് പാർട്ടി വിജയിച്ചിരുന്നു. ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കാതറിൻ കോർട്ടസ് മസ്റ്റൊ നേരിയ ഭൂരിപക്ഷത്തിനാണു റിപ്പബ്ലിക്കൻ സ്ഥാനാർഥി ആഡം ലക്സൽട്ടിനെ പരാജയപ്പെടുത്തിയത്. 97% വോട്ടുകളും എണ്ണിക്കഴിഞ്ഞു.

ഇതോടെ ആറംഗ സെനറ്റിൽ ഡമോക്രാറ്റിക്ക് പാർട്ടിക്ക് 50, റിപ്പബ്ലിക്കൻ പാർട്ടിക്ക് 49 സീറ്റുകളും ലഭിച്ചു. ജോർജിയ സെനറ്റ് സീറ്റിൽ ഡിസംബർ ആദ്യവാരം റൺഓഫ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിക്കാണു ജയസാധ്യത. ഇരു സ്ഥാനാർഥികൾക്കും പോൾ ചെയ്ത വോട്ടിന്റെ 50% ലഭിക്കാതിരുന്നതിനെ തുടർന്നാണു റൺ ഓഫ് വേണ്ടി വന്നത്.

അതേസമയം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിക്കു ലഭിക്കുമെന്നാണു ഇതുവരെയുള്ള തിരഞ്ഞെടുപ്പു ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഡമോക്രാറ്റിക് പാർട്ടിക്ക് 203 സീറ്റുകൾ ലഭിച്ചപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി 211 സീറ്റുകൾ നേടി. ഏഴു സീറ്റുകൾ കൂടി ലഭിച്ചാൻ റിപ്പബ്ലിക്കൻ പാർട്ടിക്ക് യുഎസ് ഹൗസിൽ‍ ഭൂരിപക്ഷം ലഭിക്കും.

Print Friendly, PDF & Email

Leave a Comment

More News