മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് എങ്ങനെ പിൻവലിക്കും?: കോടതി

കൊച്ചി: നടൻ മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് എങ്ങനെയാണ് പിൻവലിക്കാൻ കഴിയുക എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്തിട്ടുള്ള കേസ് പിൻവലിക്കണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. 2012ലാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, മോഹൻലാലിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചത് 2016ലാണെന്ന് കോടതി നിരീക്ഷിച്ചു.

നേരത്തെ കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ പെ​രു​മ്പാ​വൂ​ർ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​പേ​ക്ഷ കോ​ട​തി ത​ള്ളി. ഇ​തി​നെ​തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഹ​ർ​ജി​യി​ൽ‌ മോ​ഹ​ൻ​ലാ​ലും ക​ക്ഷി ചേ​ർ​ന്നി​രു​ന്നു. ആ​ന​ക്കൊ​മ്പ് പി​ടി​ക്കു​മ്പോ​ൾ മോ​ഹ​ൻ​ലാ​ലി​ന് ഉ​ട​മ​സ്ഥ​ത അ​വ​കാ​ശം ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്ന​ത് അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തേ​ണ്ട​താ​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

Print Friendly, PDF & Email

Leave a Comment

More News