അസോസിയേറ്റ് പ്രൊഫസറെ നിയമിക്കുന്നത് കുട്ടിക്കളിയല്ല; പ്രിയ വർഗീസിന്റെ യോഗ്യതയെ ചോദ്യം ചെയ്ത് ഹൈക്കോടതി

കൊച്ചി: കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വർഗീസ് നിയമനത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. പ്രിയാ വര്‍ഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചാണോ നടത്തിയതെന്നും കോടതി ചോദിച്ചു. അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്നും, യോഗ്യതാ രേഖകൾ സ്ക്രീനിംഗ് കമ്മിറ്റി എങ്ങനെയാണ് വിലയിരുത്തിയതെന്നും ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. പ്രി​യ വ​ർ​ഗീ​സി​ന്‍റെ നി​യ​മ​നം ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹർജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോടതി.

സ​ർ​വ​ക​ലാ​ശാ​ല​യും പ്രി​യ വ​ർ​ഗീ​സും ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഹൈ​ക്കോ​ട​തി അ​തൃ​പ്തി അ​റി​യി​ച്ചു. ര​ണ്ട് സ​ത്യ​വാ​ങ്മൂ​ല​ത്തി​ലും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. എ​ല്ലാ നി​യ​മ​ന​ങ്ങ​ളി​ലും സു​താ​ര്യ​ത​വേ​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഹ​ർ​ജി​യി​ൽ ബു​ധ​നാ​ഴ്ച​യും വാ​ദം കേ​ൾ​ക്കും.

ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് മ​ല​യാ​ളം അദ്ധ്യാപകന്‍ ജോ​സ​ഫ് സ്ക​റി​യ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

Print Friendly, PDF & Email

Leave a Comment

More News