കോളേജ് വിദ്യാര്‍ത്ഥികളുടെ മരണം: കൊലയാളിയെ ഇതുവരെ കണ്ടെത്താനായില്ല; ജനരോഷം പുകയുന്നു

ഐഡഹോ : കഴിഞ്ഞ ദിവസം ഐഡഹോ യൂണിവേഴ്സിറ്റിയിലെ നാല് വിദ്യാര്‍ഥികള്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ ഇതുവരെ കണ്ടെത്താനാകാത്തതില്‍ ജനരോഷം ആളിക്കത്തുന്നു.

സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ പോലീസിന്റെ ഭാഗത്തുനിന്നും ഊര്‍ജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും ജനം ശാന്തരാകണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു. നിങ്ങളുടെ വേദന ഞങ്ങള്‍ മനസ്സിലാക്കുന്നു. നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. പോലീസ് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉറപ്പു നല്‍കി.

അതേസമയം, കുറ്റവാളികളെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കോളേജ് ക്യാമ്പസിന് സമീപമുള്ള അപ്പാര്‍ട്ട്മെന്റിലാണ് നാലു പേരും കൊല്ലപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും, മുറിയില്‍ തളംകെട്ടി നിന്നിരുന്ന രക്തം ഹൃദയഭേദകമായിരുന്നു എന്നു സഹവിദ്യാര്‍ഥികള്‍ പറഞ്ഞു.

മരിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഇതിനകം യൂണിവേഴ്സിറ്റി അധികൃതര്‍ പുറത്തുവിട്ടു. ഈതല്‍ ചാപിന്‍ (20) വാഷിംഗ്ടണ്‍, സെന കെര്‍നോഡില്‍ (20) അരിസോണ, മാഡിസണ്‍ മേഗന്‍ (21) ഐഡഹോ , കെയ്‌ലി ഗോണ്‍സാല്‍വസ് (21) ഐഡഹോ. നാലുപേരും സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍ ആയിരുന്നുവെന്ന് അധ്യാപകരും സഹപാഠികളും ഒരേ പോലെ അഭിപ്രായപ്പെട്ടു. ഇവരുടെ മരണത്തില്‍ അനുശോചിച്ച് ഈ വര്‍ഷത്തെ ആര്‍ട്ട് വാക്ക് ഫെസ്റ്റിവല്‍ റദ്ദാക്കിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News