ഫിഫ ലോക കപ്പ്: ആദ്യം കിതച്ചു പിന്നെ കുതിച്ചു; ഫ്രാന്‍സിന്റെ പടയോട്ടം കണ്ട് അമ്പരപ്പോടെ ആരാധക വൃന്ദം

ദോഹ: ഖത്തർ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഓസ്‌ട്രേലിയയെ ഒന്നിനെതിരെ നാല് ഗോളിന് തോല്പിച്ച് തങ്ങളുടെ സാന്നിധ്യമറിയിച്ചു. ആദ്യ ഒന്നു കിതച്ച് ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഫ്രഞ്ച് പട മുന്നേറ്റം നടത്തിയത്. അഡ്രിയൻ റാബിയാറ്റ്, ഒലിവിയർ ജിറോഡ്, കൈലിയൻ എംബാപ്പെ എന്നിവർ ഫ്രാൻസിനായി സ്‌കോർ ചെയ്തു. ക്രെയ്ഗ് ഗുഡ്‌വിൻ ആണ് ഓസ്‌ട്രേലിയയുടെ ഏക ഗോൾ സ്‌കോറർ.

ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി കണ്ട ഒരു ദിവസം ഓസ്‌ട്രേലിയ മറ്റൊരു കറുത്ത കുതിരയാകുമോയെന്ന സംശയത്തോടെയാണ് മത്സരം തുടങ്ങിയത്. ചാമ്പ്യൻമാർ താളം കണ്ടെത്തുന്നതിന് മുമ്പ് ഒമ്പതാം മിനിറ്റിൽ സോക്കറോസ് ലീഡ് നേടി. മിനിറ്റുകൾക്കകം പരിക്ക് മൂലം ലൂക്കാസ് ഹെർണാണ്ടസ് കളം വിട്ടത് ഫ്രഞ്ച് ടീമിന് ഇരട്ട പ്രഹരമായി.

27-ാം മിനിറ്റിൽ റാബിയോട്ട് സമനില പിടിച്ചതോടെ ചാമ്പ്യന്മാർ ഉണർന്നു. 30-ാം മിനിറ്റിൽ ജിറോഡിലൂടെ ഫ്രാൻസ് ലീഡ് ഉയർത്തി.
രണ്ടാം പകുതിയില്‍ എംബാപ്പെ ഫ്രാന്‍സിനായി ഖത്തറില്‍ തന്‌റെ ആദ്യ ഗോള്‍ കുറിച്ചു. അപ്പോഴേക്കും മത്സരം പൂര്‍ണമായും ഫ്രാന്‍സിന്‌റെ നിയന്ത്രണത്തിലായിരുന്നു. 70 ആം മിനുറ്റില്‍ രണ്ടാം ഗോള്‍ നേടിയ ജിറോഡ് 51 ഗോളുമായി ഫ്രാന്‍സിന്‌റെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍ വേട്ടക്കാരനെന്ന തിറെ ഹെന്റിയുടെ റെക്കോര്‍ഡിനൊപ്പമെത്തി. ലോകകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ രണ്ടാമത്തെ താരവുമായി അദ്ദേഹം.

മുൻനിര താരങ്ങളുടെ പരിക്ക് മൂലം വിഷമിക്കുന്ന ഫ്രാൻസ് ആദ്യ മത്സരത്തിൽ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. എംബാപ്പെ, ഡെംബലെ, ഗ്രീസ്മാൻ തുടങ്ങിയ ആരാധകർ ഫോമിലാകുന്നത് ആരാധകര്‍ക്കിടയില്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

Print Friendly, PDF & Email

Leave a Comment

More News