കത്ത് വിവാദം: മേയര്‍ ആര്യാ രാജേന്ദ്രനെ വനിതാ കൗണ്‍സിലര്‍മാര്‍ തടഞ്ഞു

തിരുവനന്തപുരം: മേയര്‍ അയച്ചു എന്ന് പറയുന്ന കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോര്‍പ്പറേഷന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. മേയര്‍ ആര്യാ രാജേന്ദ്രനെ പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞു.

ബിജെപി-കോൺഗ്രസ് കൗൺസിലർമാരാണ് ഡയസിനു മുന്നിലെത്തി പ്രതിഷേധമറിയിച്ചത്. തുടര്‍ന്ന് വനിതാ കൗണ്‍സിലര്‍മാര്‍ നിലത്തു കിടന്നു. പ്ര​തി​ഷേ​ധി​ച്ച നാ​ല് കൗ​ണ്‍​സി​ല​ര്‍​മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീക്കി.

അ​തേ​സ​മ​യം പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലും കൗ​ണ്‍​സി​ല്‍ യോ​ഗം തു​ട​ര്‍ന്നു. യോ​ഗ​ന​ട​പ​ടി​ക​ള്‍ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന കൗ​ണ്‍​സി​ല​ര്‍​മാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്ന് ഭ​ര​ണ​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

Print Friendly, PDF & Email

Leave a Comment

More News