വാള്‍മാര്‍ട്ട് സ്റ്റോര്‍ മാനേജര്‍ നടത്തിയ വെടിവെപ്പില്‍ ആറ് മരണം; മൂന്നുപേര്‍ക്ക് പരിക്ക്

വെര്‍ജീനിയ : വാള്‍മാര്‍ട്ടില്‍ ചൊവ്വാഴ്ച രാത്രി അവിടെത്തന്നെയുള്ള സ്റ്റോര്‍  മേനേജര്‍ നടത്തിയ വെടിവെപ്പില്‍  ആറ് ജീവനക്കാര്‍ കൊല്ലപ്പെട്ടു മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച ചെസാപിക്  സിറ്റി അധികൃതര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കി.

ലോറന്‍സെ ഗാംബിള്‍ , ബ്രയാന്‍ പെന്‍ഡല്‍ട്ടണ്‍,  കെല്ലി പെയ്ല്‍ ,  റാന്‍ഡി ബെല്‍വിന്‍സ്, ടിനക്കാ ജോണ്‍സന്‍ എന്നിവര്‍ക്കു പുറമേ പേരു വെളിപ്പെടുത്താതെ 16 വയസ്സുകാരനും  കൊല്ലപ്പെട്ടതായി  അധികൃതര്‍ പറഞ്ഞു.

വെടിവച്ചെന്ന് കരുതപ്പെടുന്ന  മാനേജര്‍ ആന്‍ഡ്രി ബിംഗ്  (31) സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതായും ഇദ്ദേഹം 2010 മുതല്‍ ഇവിടെ ജീവനക്കാരനായിരുന്നു എന്നും ഇവര്‍ വെളിപ്പെടുത്തി. വെടിവച്ച  വ്യക്തിയുടെ ബാഗ്രൗണ്ട് പരിശോധിച്ചു വരികയാണെന്നും ഇതിനു അയാളെ പ്രേരിപ്പിച്ചത്  എന്താണെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. ദുഃഖകരമായ ഒന്നാണ് വാള്‍മാര്‍ട്ടില്‍  നടന്ന വെടിവെപ്പ് സംഭവം എന്നും  വാള്‍മാര്‍ട്ട് യുഎസ് പ്രസിഡന്റ് ജോണ്‍ ഫെര്‍ണര്‍  പറഞ്ഞു.

സംഭവത്തെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ 1-800-CALL-FBI   വിളിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News