വിഴിഞ്ഞം സംഘർഷം: സര്‍‌വ്വ കക്ഷിയോഗത്തില്‍ തീരുമാനമായില്ല; ഏത് സാഹചര്യവും നേരിടാൻ പൊലീസ് സജ്ജമെന്ന് കമ്മീഷണര്‍

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സർ‌വ്വക്ഷി യോഗത്തില്‍ തീരുമാനമായില്ല. ജില്ലാ കളക്ടർ ജെറോമിക് ജോർജ് വിളിച്ചുകൂട്ടിയ യോഗത്തിൽ സമര സമിതി ലത്തീൻ നേതാക്കളുടെ പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.

അക്രമം അനുവദിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് യോഗത്തിൽ അവതരിപ്പിച്ചു. അക്രമത്തെ രാഷ്ട്രീയ പാർട്ടികളും അപലപിച്ചു. എന്നാൽ, വിഴിഞ്ഞത്ത് നടന്നത് സ്വാഭാവിക പ്രതികരണമാണെന്നാണ് സമര സമിതി അംഗങ്ങളുടെ നിലപാട്. തുറമുഖത്തിന്റെ നിർമ്മാണം ആരംഭിക്കണമെന്ന് പാര്‍ട്ടികള്‍ അറിയിച്ചു. എന്നാൽ, സമരമിതി ഇതിന് വഴങ്ങിയില്ല. പോലീസ് നടപടിയെക്കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് സമരസമിതിയുടെ ആവശ്യം. സമരസമിതി നിലപാട് കടുപ്പിച്ചതോടെ സര്‍‌വ്വ കക്ഷിയോഗം തീരുമാനമാകാതെ പിരിയേണ്ടി വന്നു.

അതേസമയം, വിഴിഞ്ഞത്ത് ഏത് സാഹചര്യത്തെയും നേരിടാന്‍ പോലീസ് സജ്ജമാണെന്നും നിയമനടപടിയുമഅയി മുന്നോട്ടു പോകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News