ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ചിലെ മുതിർന്ന അംഗം വടക്കനടിയിൽ പൈലി പത്രോസ് അന്തരിച്ചു

തൃശ്ശൂര്‍: വെള്ളാനിക്കോട് വടക്കനടിയിൽ പൈലി പത്രോസ് (പത്രോസേട്ടൻ -107) നിര്യാതനായി. സംസ്ക്കാരം നവംബർ 29 ചൊവ്വാഴ്ച 11 മണിക്ക് ഇമ്മാനുവേൽ നർക്കല ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെമിത്തേരിയിൽ നടക്കും. പരേതയായ പിറവം മാറിക മീമനാ മറ്റത്തിൽ കുടുംബാംഗം അന്നമ്മയാണ് ഭാര്യ.

മക്കൾ: വത്സ ജേക്കബ്, ജോസ്, (റിട്ട. പോലീസ് ), ഡെയ്സി ഫ്രാൻസിസ്, ബെന്നി, റോയി (വിജയഗിരി പബ്ലിക്ക് സ്കൂൾ), ബാബു, റീന കെൽസി.

മരുമക്കൾ: ലിസി, നടത്തറ അറയ്ക്കൽ ഫ്രാൻസിസ്, റോസിലി, ജോളി, ഷീല, ആറന്മുള തെങ്ങുംചേരിൽ കെൽസി, പരേതനായ കല്ലൂർ നമ്പാടൻ വീട്ടിൽ ജെയ്ക്കബ്.

സഭയുടെ ഏറ്റവും മുതിർന്ന അംഗമായ വി.പി പത്രോസിൻ്റെ നിര്യാണത്തിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷന്‍ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്ത, കേരള ഭദ്രാസന സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ എന്നിവർ അനുശോചനം രേഖപെടുത്തി.

ബിലീവേഴ്സ് ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി റവ. ഫാദർ സി. ബി വില്യംസ്, സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മുൻ വികാരിമാരായ റവ. ഫാദർ ഷിജു മാത്യു, റവ. ഫാദർ ജോസ് കരിക്കം എന്നിവർ അനുശോചിച്ചു.

Print Friendly, PDF & Email

Leave a Comment

More News