അമ്മയെയും മകനെയും വീട്ടില്‍ കയറി മർദ്ദിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

പത്തനംതിട്ട: വീട്ടിൽ കയറി അമ്മയെയും മകനെയും മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. കുന്നന്താനം പാറനാട് കുന്നത്തുശ്ശേരിൽ വീട്ടിൽ അഖിൽ (27), കുന്നന്താനം മാന്താനം വള്ളിക്കാട് വള്ളിക്കാട്ടിൽ പുതുപ്പറമ്പിൽ അനന്തു ബിനു (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്ന് പോലീസ് പറയുന്നു.

കുന്നന്താനം മധുക്കകാട് ഇളപ്പുങ്കൽ വീട്ടിൽ ജെനുവിന്റെ ഭാര്യ സുജയ്ക്കും മകൻ അഭിജിത്തിനും മർദ്ദനമേറ്റു. ശനിയാഴ്ച രാത്രി അഖിൽ ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു. സുജ ധരിച്ചിരുന്ന നൈറ്റി വലിച്ച് കീറുകയും ചെയ്‌തു. തടസം പിടിച്ച മകൻ അഭിജിത്തിനെ ഇരുവരും ചേർന്ന് മർദിക്കുകയും ചെയ്‌തുവെന്നാണ് പരാതിയിൽ പറയുന്നത്.

സംഭവത്തിന്റെ തലേ ദിവസം വഴിയിൽവച്ച് അഖിലിനെ കണ്ടപ്പോൾ അഭിജിത് ഇയാളുടെ ഇരട്ടപ്പേര്‌ വിളിച്ച് സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്‌തു.

Print Friendly, PDF & Email

Leave a Comment

More News