തോമസ് കെ ഇട്ടി ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: തിരുവല്ല എസ്.സി.എസ് എൽ പി സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ ഓതറ കീയത്ത് കുടുംബാംഗം തോമസ് കെ. ഇട്ടി (തങ്കച്ചൻ 89 ) ന്യൂയോർക്ക് സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു.

ഭാര്യ: ഏലിയാമ്മ ഇട്ടി തിരുവല്ല കീഴ്‌വായ്പൂർ താഴത്തേതിൽ കുടുംബാംഗം.

മക്കൾ: കെ.ഐ തോമസ് (മോഹൻ), മേരിക്കുട്ടി വർഗീസ് (സുമ), സുനിൽ ജോർജ്.

മരുമക്കൾ : മേരിക്കുട്ടി തോമസ് (കൊച്ചുമോൾ), ഷെയലി വർഗീസ്, സുനു ജോർജ്.

പൊതുദർശനം നവംബർ 30 ബുധനാഴ്ച (നാളെ) വൈകിട്ട് 5 മുതൽ 9 മണി വരെ സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ ദേവാലത്തിൽ വെച്ച് (134 Faber St, Staten Island NY). സംസ്കാര ശുശ്രൂഷ ഡിസംബർ 1 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ തുടർന്ന് സംസ്കാരം മോറാവിയൻ സെമിത്തേരിയിൽ (Moravian Cemetery, 2205 Richmond Rd, Staten Island NY 10306).

കൂടുതൽ വിവരങ്ങൾക്ക്: നോബിൾ വർഗീസ് 917 747 9530.

Print Friendly, PDF & Email

Leave a Comment

More News