പിപിഇ കിറ്റ് അഴിമതിയില്‍ കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം തുടരാം: ഹൈക്കോടതി

തിരുവനന്തപുരം: കൊവിഡ് 19 കാലത്ത് പിപിഇ കിറ്റുകൾ വാങ്ങിയതിൽ അഴിമതി നടത്തിയെന്ന പരാതിയിൽ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ലോകായുക്ത നൽകിയ നോട്ടീസിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി കോടതി തള്ളിക്കൊണ്ടാണ് പുതിയ ഉത്തരവ്.

ലോകായുക്ത നോട്ടീസിന് ശൈലജ അടക്കമുള്ളവര്‍ 11 ദിവസത്തിനകം മറുപടി നല്‍കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ, മുന്‍ ആരോഗ്യ സെക്രട്ടറി രാജന്‍.എന്‍.ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ബാലമുരളി എന്നിവര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ്.എസ്.നായരാണ് ലോകായുക്തയെ സമീപിച്ചത്. 500 രൂപ വിലയുള്ള പിപിഇ കിറ്റുകള്‍ വാങ്ങിയത് മൂന്നിരട്ടി വിലയ്ക്കാണെന്നാണ് പരാതി.

Print Friendly, PDF & Email

Leave a Comment

More News