കുഴൽക്കിണറില്‍ വീണ് 80 മണിക്കൂർ നീണ്ട പ്രയത്നം കൊണ്ട് രക്ഷപ്പെടുത്തിയ എട്ടു വയസ്സുകാരന്‍ മരണത്തിനു കീഴടങ്ങി

ബേത്തുൽ (മധ്യപ്രദേശ്): ബേതുലിൽ കുഴൽക്കിണറിൽ വീണ എട്ടു വയസ്സുകാരൻ തൻമയ് സാഹുവിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ച് മണിക്കൂറുകൾക്ക് ശേഷം ശനിയാഴ്ച പുലർച്ചെ മരിച്ചു. കുഴൽക്കിണറിനുള്ളിൽ 80 മണിക്കൂറിലേറെ കുടുങ്ങിയ കുട്ടിയുടെ ആരോഗ്യം വഷളായിരുന്നു.

കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തിയ തൻമയ് സാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 80 മണിക്കൂറിന് ശേഷം കുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തെങ്കിലും ഫലമുണ്ടായില്ല. കുട്ടിയുടെ മരണം ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.

ഡിസംബർ 6 ന് വൈകുന്നേരം 5 മണിയോടെ ഫാമിൽ കളിക്കുന്നതിനിടെയാണ് തൻമയ് കുഴൽക്കിണറിൽ വീണത്. ഒരു മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രാദേശിക ഭരണകൂടവും ദുരന്തനിവാരണ സേനയും പോലീസും അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. കുട്ടി കുഴൽക്കിണറിൽ വീഴുന്നത് വീട്ടുകാരിലൊരാൾ കണ്ടതോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ഹോം ഗാർഡ്, ലോക്കൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ രക്ഷാപ്രവർത്തനത്തിനായി രംഗത്തിറക്കി.

“തൻമയ് മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. അവന്റെ സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും അവന്റെ സുരക്ഷയ്ക്കായി ഗായത്രി മന്ത്രം ജപിച്ചു. തൻമയ് കുഴൽക്കിണറിൽ നിന്ന് സുരക്ഷിതമായി പുറത്തുവരാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും ദൈവത്തോട് പ്രാർത്ഥിച്ചു. തൻമയ് ബുദ്ധിയുള്ള വിദ്യാർത്ഥിയാണ്, അവന്റെ സുരക്ഷ നമുക്കെല്ലാവർക്കും പ്രധാനമാണ്,” തൻമയിയുടെ അദ്ധ്യാപിക ഗീത മങ്കർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News